സർക്കാർ ഒത്താശയോടെ കേരളത്തിന്റെ സമ്പത്ത് തോറിയം സമ്പത്ത് കൊള്ളയടിക്കുന്നു; ഹൈക്കോടതി ശക്തമായ നടപടി സ്വീകരിക്കണം: ചെറിയാൻ ഫിലിപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സർക്കാർ ഒത്താശയോടെ കേരളത്തിന്റെ സമ്പത്ത് തോറിയം സമ്പത്ത് കൊള്ളയടിക്കുന്നു; ഹൈക്കോടതി ശക്തമായ നടപടി സ്വീകരിക്കണം: ചെറിയാൻ ഫിലിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 09:34 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള സർക്കാരിനെതിരെ ആരോപണവുമായി വീണ്ടും ചെറിയാൻ ഫിലിപ്പ്. സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ കേരളത്തിന്റെ അമൂല്യമായ തോറിയം സമ്പത്ത് ചില സ്വകാര്യ കമ്പനികളും വ്യക്തികളും വർഷങ്ങളായി കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യ താൽപ്പര്യം മുൻ നിർത്തി ഇത് തടയാൻ ഹൈക്കോടതി ശക്തമായ നടപടി സ്വീകരിക്കണമെന്നും ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..;

“തോറിയം സമ്പത്ത്
കൊള്ളയടിക്കുന്നു:
ചെറിയാൻ ഫിലിപ്പ്

കേരളത്തിന്റെ അമൂല്യമായ തോറിയം സമ്പത്ത് ചില സ്വകാര്യ കമ്പനികളും വ്യക്തികളും സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ വർഷങ്ങളായി കൊള്ളയടിക്കുകയാണ്. രാജ്യ താല്പര്യം മുൻ നിർത്തി ഇതു തടയാൻ ഹൈക്കോടതി ശക്തമായ നടപടി സ്വീകരിക്കണം.

ലോക വിപണിയിൽ വൻ വിലയുള്ള ആണവ ഇന്ധനമായ തോറിയത്തിന്റെ അയിരായ മോണോസൈറ്റ് വിദേശങ്ങളിലേക്ക് കടത്തിയാണ് സ്വകാര്യ കമ്പനികൾ കൊള്ളലാഭം നേടുന്നത്. ഇവരെ സഹായിക്കുന്ന രാഷ്‌ട്രീയ-ഉദ്യോഗസ്ഥ നേതൃത്വം ലാഭവിഹിതം വിദേശ നാണ്യമായും അല്ലാതെയും പറ്റുന്നു.

സ്വകാര്യ മേഖലയിലെ കരിമണൽ ഖനനം കേന്ദ്ര നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും, പൊതുമേഖലാ സ്ഥാപനങ്ങൾ മുഖേനയാണ് ചില സ്വകാര്യ കമ്പനികൾ തുച്ഛമായ വിലയ്‌ക്ക് ടൺകണക്കിന് കരിമണൽ വാങ്ങിക്കൊണ്ടിരിക്കുന്നത്. കരിമണലിൽ നിന്നും മോണോസൈറ്റ് വേർതിരിച്ചെടുത്ത് വിദേശത്തേക്ക് കയറ്റി അയയ്‌ക്കുന്നു. മറ്റുധാതുക്കൾ ഉപയോഗിച്ചാണ് ടൈറ്റാനിയം, സിന്തറ്റിക്ക് റൂട്ടൈയിൽ തുടങ്ങിയ ഉല്പന്നങ്ങൾ നിർമ്മിക്കുന്നത്.

ആലപ്പാട്, തൃക്കുന്നപ്പുഴ ആറാട്ടുപുഴ, തോട്ടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ കരിമണൽ നിക്ഷേപമുള്ള സ്ഥലങ്ങൾ ചില സ്വകാര്യവ്യക്തികൾ ഭൂനിയമം ലംഘിച്ച് വാങ്ങിക്കൂട്ടിയിട്ടുണ്ട്. സർക്കാർ കൈവശമുള്ള സ്ഥലങ്ങളിൽ നിന്നാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവിൽ ഇപ്പോഴും കരിമണൽ ടാങ്കർ ലോറികളിൽ കടത്തിക്കൊണ്ടിരിക്കുന്നത്.

കേരള തീരത്തെ രണ്ടു ലക്ഷത്തോളം ടൺ വരുന്ന തോറിയം നിക്ഷേപം ഒരു അക്ഷയ ഖനിയാണ്. ഇത് യഥായോഗ്യം വിനിയോഗിച്ചാൽ കേരളത്തിന് ഭാവിയിൽ സാമ്പത്തിക സുസ്ഥിരത നേടാം. മികച്ച ഊർജ്ജ സ്രോതസായ തോറിയം ഉപയോഗിച്ചാണ് ആണവ നിലയങ്ങൾ പ്രവർത്തിക്കുന്നത്. കുറഞ്ഞ ചെലവിൽ വൈദ്യുതി ഉല്പാദിപ്പിക്കാം. റോക്കറ്റ്, വേഗതയേറിയ വിമാനങ്ങൾ എന്നിവയ്‌ക്ക് ഇന്ധനമായി ഉപയോഗിക്കാം.’

 

 

Tags: Pinarayi Vijayankerala governmentcheriyan philip
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies