യുവതാരനിരയുമായി ചിദംബരം; ‘മഞ്ഞുമ്മൽ ബോയ്‌സ്’, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Published by
Janam Web Desk

യുവ താരനിരയെ അണിനിരത്തി ചിദംബരം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. യഥാർത്ഥ സംഭവത്തെ പശ്ചാത്തലമാക്കി വരുന്ന ചിത്രത്തിൽ സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അരുൺ കൂര്യൻ തുടങ്ങി യുവ താരനിരയാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്.

ജാൻ എ മൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിദബരം സംവിധാനം ചെയുന്ന ചിത്രമാണിത്. മഞ്ഞുമ്മൽ ബോയ്‌സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിദബരം തന്നെയാണ്. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കൊച്ചിയിൽ നിന്നും വിനോദയാത്രക്കായി കൊടൈക്കാനാലിൽ എത്തുന്ന ഒരു സംഘം യുവാക്കളെ ചുറ്റിപ്പറ്റി അവിടെ നടക്കുന്ന ചില സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. 2024 ജനുവരിയിൽ ചിത്രം പ്രദർശനത്തിനെത്തും. മഞ്ഞുമ്മൽ ബോയ്‌സിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദാണ്. സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമാണ്.

Share
Leave a Comment