ആർട്ടിക്കിൾ 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഭരണഘടനാപരമെന്ന് തെളിയിക്കുന്നതാണ് ഇന്ന് സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി പ്രസ്താവം എന്നും അദ്ദേഹം എക്സിൽ കുറിച്ചു.
‘2019 ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ദീർഘവീക്ഷണത്തോടെ ഒരു തീരുമാനമെടുത്തു. അതായിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കൽ. അന്നുമുതൽ ജമ്മുകശ്മീർ സാധാരണ നിലയിലേക്ക് തിരികെ വന്നു. സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു. ഒരിക്കൽ ആക്രമണങ്ങളിൽ തകർന്ന് തരിപ്പണമായ താഴ്വരയിലെ മനുഷ്യരുടെ ജീവിതത്തിന് പുതിയൊരു അർത്ഥം നൽകാൻ ഇപ്പോഴത്തെ വികസനത്തിനും വളർച്ചയ്ക്കും സാധിച്ചു.
വിനോദ സഞ്ചാര, കാർഷിക മേഖലകൾ സമൃദ്ധിയിലേക്ക് വളർന്നതോടെ ജമ്മു, കശ്മീർ,ലഡാക്ക് മേഖലയിലെ നിവാസികളുടെ വരുമാന നിലവാരവും ഉയർന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഭരണഘടനാപരമെന്ന് ഇന്നത്തെ സുപ്രീം കോടതി വിധി തെളിയിച്ചു”- അമിത് ഷാ എക്സിൽ കുറിച്ചു.
I welcome the Honorable Supreme Court of India’s verdict upholding the decision to abolish #Article370.
On the 5th of August 2019, PM @narendramodi Ji took a visionary decision to abrogate #Article370. Since then peace and normalcy have returned to J&K. Growth and development…
— Amit Shah (@AmitShah) December 11, 2023
“>