റായ്ബറേലിയിൽ രാഹുൽ ഗാന്ധി; അമേഠിയിൽ കിഷോരി ലാൽ ശർമ്മ; രാഹുൽ ഒരു പോരാളിയാണന്നും ഒരിക്കലും ഒളിച്ചോടില്ലെന്നും കോൺഗ്രസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റായ്ബറേലിയിൽ രാഹുൽ ഗാന്ധി; അമേഠിയിൽ കിഷോരി ലാൽ ശർമ്മ; രാഹുൽ ഒരു പോരാളിയാണന്നും ഒരിക്കലും ഒളിച്ചോടില്ലെന്നും കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 09:53 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആഴ്ചകളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. റായ്ബറേലിയിൽ നിന്ന് രാഹുൽ ഗാന്ധിയും അമേഠിയിൽ നിന്ന് കിഷോരി ലാൽ ശർമ്മയും മത്സരിക്കും. അമേഠിയിലും റായ്ബറേലിയിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് അവസാന നിമിഷം കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

സമാജ്വാദി പാർട്ടിയുമായുള്ള സീറ്റ് വിഭജന കരാറിന്റെ അടിസ്ഥാനത്തിൽ യുപിയിൽ 17 ലോക്‌സഭാ സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ അമേഠിയും റായ്ബറേലിയും ഒഴികയെുള്ള എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അമേഠിയിൽ മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഇതിന് തയ്യാറായില്ല. ദിനേശ് പ്രതാപ് സിംഗിനെയാണ് ബിജെപി റായ്ബറേലിയിൽ  സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

രാഹുലിന്റേയും സോണിയയുടേയും വിശ്വസ്തനാണ് അമേഠിയിൽ മത്സരിക്കാനിറങ്ങുന്ന കിഷോരി ലാൽ ശർമ്മ. സിറ്റിംഗ് എംപിയായ സ്മൃതി ഇറാനി തന്നെയാണ് ഇക്കുറിയും ഇവിടെ ബിജെപി സ്ഥാനാർത്ഥി. 2019ൽ രാഹുലിനെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി വിജയം നേടിയത്. പ്രിയങ്ക ഗാന്ധി മത്സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കിഷോരി ലാൽ ശർമ്മയ്‌ക്ക് നറുക്ക് വീഴുന്നത്. മെയ് 20നാണ് രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്.

രാഹുൽ ഒരു പോരാളിയാണെന്നും, അദ്ദേഹത്തിന് ഒരിക്കലും പിന്നോട്ട് പോകാനാകില്ലെന്നുമാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ യുപി കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് റായ് പ്രതികരിച്ചത്. ” രാഹുൽ ഗാന്ധി യുപിയിൽ മത്സരിക്കണമെന്ന് ഞങ്ങളെല്ലാവരും ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഒരു പോരാളിയാണ്. രാഹുലും കെ.എൽ.ശർമ്മയും ജനങ്ങൾക്കിടയിൽ ്പ്രവർത്തിക്കുന്ന ആളുകളാണ്. അതുകൊണ്ട് തന്നെ അവർക്ക് പിന്മാറാൻ കഴിയില്ലെന്നുമാണ്” അജയ് റായ് പറയുന്നത്.

Tags: CongressBJPRahul GandhiAMETHIFEATURED2raebareliK L SHARMA
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies