ഇസ്ലാമബാദ്: 16-കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ പാകിസ്താനിലെ റാവൽപിണ്ടിയിൽ അറസ്റ്റിൽ. ഖുറാൻ പഠിക്കാനെത്തിയ ആൺകുട്ടി മൂന്ന് മാസമായി മൗലാന ഖാരി ഉമർ ഖത്താബിന്റെ ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നുവെന്ന് നസിറാബാദ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. വെസ്റ്റ്റിഡ്ജിലെ ജാമിയ മസ്ജിദിലാണ് സംഭവം നടന്നത്.
ആൺകുട്ടി കുറച്ച് കാലമായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവന്ന് ഇരയുടെ പിതാവ് പറയുന്നു. മുൻപ് പഠനത്തിൽ തത്പരനായ കുട്ടി കുറച്ച് കാലമായി മദ്രസയിൽ പോകാൻ വിമുഖ കാണിച്ചിരുന്നു. ഒരു ദിവസം മദ്രസയിൽ നിന്ന് വീട്ടിലെത്തിയ മകൻ കരയാൻ തുടങ്ങി. തുടർന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് അദ്ധ്യാപകനായ ഖാരി ഉമർ ഖത്താബ് കഴിഞ്ഞ മൂന്ന് മാസമായി മകനെ ഉപദ്രവിച്ചിരുന്നതായി വ്യക്തമായത്.
മദ്രസ പഠനത്തിന് ശേഷം ഖാരി ഉമ്മർ ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തിയാണ് തന്നെ ഉപദ്രവിച്ചിരുന്നതെന്ന് പ്രായപൂർത്തിയാകാത്ത കുട്ടി പിതാവിനോട് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് വീണ്ടും ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. പ്രതിഷേധിച്ചപ്പോൾ, ഒരു പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് മർദ്ദിച്ച് അവശനാക്കിയെന്നും ഇരയുടെ പിതാവ് പരാതിയിൽ വ്യക്തമാക്കുന്നു.