മുംബൈ: ധനലക്ഷ്മി ബാങ്കിന്റെ വാർഷികാഘോഷം മാട്ടുങ്ക ശാഖയിൽ ആഘോഷിച്ചു. ഗുരുവായൂർ ക്ഷേത്ര തന്ത്രി ബ്രഹ്‌മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരി വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യവസായിയും ജനം ടിവി എംഡിയുമായ ചെങ്കൽ രാജശേഖരൻ നായർ, ആസ്തിക സമാജം, ശങ്കരപീഠം ട്രസ്റ്റിമാർ എന്നിവർ ആശംസകൾ നേർന്നു. ഡിജിഎം സണ്ണിജോർജിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ശാഖ മേധാവി പ്രതാപ് ചോണാട്ട് സ്വാഗത പ്രസംഗവും നടത്തി.















