അദ്ധ്യാപികയും വിദ്യാർത്ഥികളും ഒരുമിച്ച് ചുവട് വച്ച് സോഷ്യൽ മീഡിയ തരംഗമായ ഒരു വീഡിയോയ്ക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയ ‘ഗുലാബി ഷരാ’ര എന്ന ഗാനത്തിന് കുട്ടികൾക്കൊപ്പം സ്റ്റൈലൻ ഡാൻസ് കളിക്കുന്ന അദ്ധ്യാപികയുടെ വീഡിയോയാണ് വൈറലായത്.
ഫിറ്റ്നസ് ട്രെയിനർ കാജൽ അസുദനിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അദ്ധ്യാപികയും യൂണിഫോമിട്ട വിദ്യാർത്ഥികളും ക്ലാസ് മുറിക്ക് മുന്നിലാണ് നൃത്തം ചെയ്യുന്നത്. 4 ദിവസം മുമ്പാണ് വീഡിയോ ഷെയർ ചെയ്തത്.
അതിനുശേഷം, 4 ദശലക്ഷത്തിലധികം ആളുകൾ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. അദ്ധ്യാപികയ്ക്കും കുട്ടികൾക്കും ആശംസയുമായെത്തുന്നവരും വിമർശിക്കുന്നവരും കുറവല്ല.
View this post on Instagram
“>
View this post on Instagram