തിരക്ക് നിയന്ത്രിക്കാൻ; വെർച്വൽ ക്യൂ ബുക്കിം​ഗ് പരിധി 80,000; മണിക്കൂറിൽ 4,000 പേർ പതിനെട്ടാം പടി ചവിട്ടും; സ്പോട്ട് ബുക്കിം​ഗ് അത്യാവശ്യത്തിന് മാത്രം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരക്ക് നിയന്ത്രിക്കാൻ; വെർച്വൽ ക്യൂ ബുക്കിം​ഗ് പരിധി 80,000; മണിക്കൂറിൽ 4,000 പേർ പതിനെട്ടാം പടി ചവിട്ടും; സ്പോട്ട് ബുക്കിം​ഗ് അത്യാവശ്യത്തിന് മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 07:10 am IST
sabarimala

sabarimala

FacebookTwitterWhatsAppTelegram

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി പോലീസും ദേവസ്വം ബോർഡും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി വെർച്വൽ ക്യൂ ബുക്കിം​ഗ് പരിധി 80,000 ആക്കിയിട്ടുണ്ട്. ഒരു മണിക്കൂറിൽ ശരാശരി 3,800 മുതൽ 4,000 പേരെ പതിനെട്ടാം പടിയിലൂടെ കടത്തിവിടാനാണ് പോലീസിന്റെ തീരുമാനം. സ്പോട്ട് ബുക്കിം​ഗ് അത്യാവശ്യത്തിന് മാത്രമേ അനുവദിക്കൂ.

സന്നിധാനത്തെ തിരക്കിന് അനുസരിച്ച് മാത്രമാകും പമ്പയിൽ നിന്ന് മല ചവിട്ടാൻ ഭക്തരെ അനുവദിക്കൂ. കഴിഞ്ഞ ദിവസം ഈ രീതി പ്രാവർത്തികമാക്കിയെങ്കിലും പാളിച്ച സംഭവിച്ചിരുന്നു. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്താൻ ആറ് മണിക്കൂറിലധികം സമയമെടുത്തിരുന്നു. ഭക്തരെ വലയ്‌ക്കുന്ന സമീപനമായിരുന്നു സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. നിലവിൽ ഡൈനാമിക് ക്യൂ കോംപ്ലക്സിലും മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. മണ്ഡലകാലം ആരംഭിച്ച ശേഷം ആദ്യത്തെ 19 ദിവസം ശരാശരി 62,000 ഭക്തർ മാത്രമാണ് പ്രതിദിനം സന്നിധാനത്ത് എത്തിയിരുന്നത്. ഡിസംബർ ആറ് മുതൽ നാല് ദിവസം ഇത് 88,000 ആയി.

ശബരിമലയിൽ വീഴ്ച സംഭവിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് തുറന്ന് സമ്മതിച്ചിരുന്നു. വീഴ്ചകൾ അതത് വകുപ്പുകളിൽ ഉന്നയിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലയ്‌ക്കലിൽ പാർക്കിം​ഗിൽ പാളിച്ചകളുണ്ടായി എന്നത് വാസ്തവമാണ്. 7,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളത്. ഇവിടെ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനായി പ്രത്യേകം സുരക്ഷാ ജീവനക്കാരെ നിയോ​ഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളുടെ അപര്യാപ്ത പരിഹരിക്കാൻ ബസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: SABARIMALA
ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies