നല്ല ദഹനം വേണോ? എന്നാൽ നല്ല കുടലും വേണം! ദിവസവും ഈ 9 കാര്യങ്ങൾ, മാറ്റം തിരിച്ചറിയൂ...
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നല്ല ദഹനം വേണോ? എന്നാൽ നല്ല കുടലും വേണം! ദിവസവും ഈ 9 കാര്യങ്ങൾ, മാറ്റം തിരിച്ചറിയൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 11:00 am IST
Facebook
Twitter
WhatsAppTelegram

ദഹന വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കുടൽ. ആരോ​ഗ്യകരമായ കുടൽ ശാരീരികവും മാനസികവുമായ ആരോ​ഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

ശരീരത്തിന്റെ രണ്ടാമത്തെ മസ്തിഷ്കമാണ് ആമാശയം എന്നാണ് പറയുന്നത്. കുടലിനും അത്രത്തോളം പ്രാധാന്യമാണുള്ളത്. ഭക്ഷണത്തെ ചെറിയ തന്മാത്രകളാക്കി മാറ്റുന്നതിനും കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ ആ​ഗിരണം ചെയ്യുന്നതും മാലിന്യങ്ങൾ നീക്കുന്നതും കുടലിന്റെ പ്രവർത്തനമാണ്.

ദഹന വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന കുടലിനെ സംരക്ഷിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്. അനാരോ​ഗ്യമായ കുടൽ മറ്റ് ശരീരഭാ​ഗങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. കുടലിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

1) പ്രോബയോട്ടിക് ഭക്ഷണക്രമം

പ്രേബയോട്ടിക് ആഹാരം ശീലമാക്കുന്നത് കുടലിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്. കുടലിലെ നല്ല ബാക്ടീരിയകളുടെ പ്രവർത്തനത്തെ പരിപോഷിപ്പിക്കാൻ പ്രോബയോട്ടിക് ആഹാരത്തിന് കഴിയും. തൈര്, അച്ചാർ,പഴങ്കഞ്ഞി, പുളിപ്പിച്ച ആഹാരം എന്നിവ കഴിക്കുന്നത് നല്ലതാണ്.

2) സമീകൃതാഹാരം ശീലമാക്കുക

നാരുകൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ആരോ​ഗ്യകരമായ കൊഴുപ്പുകൾ എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുടലിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്. ക്രമമായ മലവിസർജനത്തിനും കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്‌ക്കും ദഹന ആരോ​ഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനും സഹായിക്കും.

3) ജലാംശം നിലനിർത്തുക

ആവശ്യത്തിന് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു . ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ഇത് മെച്ചപ്പെടുത്തുന്നു.

4) സംസ്കരിച്ച ഭക്ഷണം പരിമിതപ്പെടുത്തുക

കുടലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അഡിറ്റീവുകൾ, നിറങ്ങൾ, പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയിട്ടുള്ള സംസ്കരിച്ച ഭക്ഷണം ശീലമാക്കുന്നത് കുടലിന്റെ ആരോ​ഗ്യത്തെയും ദഹന വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.

5) ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക

അളവിനൊപ്പം തന്നെ വാരി വലിച്ച് കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ അളവിൽ ഇടയ്‌ക്കിടെ ഭക്ഷണം കഴിക്കുക. സാവധാനം ചവച്ചരച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സ​ഹായിക്കും.

6) സമ്മർദ്ദത്തെ നിയന്ത്രിക്കുക

സമ്മർദ്ദം ദഹനത്തെ ബാധിക്കുമെന്നതാണ് വാസ്തവം. ധ്യാനം, ശ്വസന വ്യായാമങ്ങൾ, പതിവ് ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങി സമ്മർദ്ദത്തെ ചെറുക്കാനുള്ള വഴികൾ ശീലിക്കുന്നത് നല്ല ദഹന വ്യവസ്ഥയ്‌ക്ക് സഹായിക്കും. പതിവായി വ്യായമം ചെയ്യുന്നത് നല്ലതാണ്.

7) ഉറക്കം

ഉറക്കക്കുറവ് കുടലിന്റെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കുക.

8) പഞ്ചസാരയുടെ ഉപയോ​ഗം നിയന്ത്രിക്കുക

കുടലിലെ ആരോ​ഗ്യകരമായ ബാക്ടീരിയകളെ പഞ്ചസാര ഇല്ലതാക്കുന്നു. ഇത് ശരീരത്തിൽ വീക്കത്തിന് കാരണമാകുന്നു. കൃത്രിമ മധുരം ശീലമാക്കുന്നതും കുടലിന്റെ ആരോ​ഗ്യത്തെ ബാധിക്കും. കുടലിലെ ബാക്ടീരിയയുടെ ഘടനയിൽ മാറ്റം വരുത്തി മൈക്രോബയോട്ടയിലെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

9) മദ്യവും പുകവലിയും ഒഴിവാക്കുക

അമിത മദ്യപാനം കുടലിന്റെ പാളിക്ക് കേടുപാടുകൾ വരുത്താൻ കാരണമാകുന്നു. പോഷകങ്ങളുടെ ആഗിരണം തടസ്സപ്പെടുത്തുകയും കരൾ രോഗം, ദഹനനാളത്തിന്റെ വീക്കം തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകുകയും ചെയ്യും. പുകവലിക്കുന്നത് ആസിഡ് റിഫ്ലക്സിന്റെ സാധ്യത സൃഷ്ടിക്കുന്നു.

Tags: SUBGut HealthDigestion
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ഗംഗയടക്കം രാജ്യത്തെ 8 പുണ്യനദികളിൽ നിന്ന് ശേഖരിച്ച 1,008 ലിറ്റർ ജലം ,514 ദേവതകൾക്ക് കലശങ്ങൾ, 56 യാഗശാലകളും 184 കുണ്ഡങ്ങളും,7 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മീനാക്ഷി അമ്മന് മഹാകുംഭാഭിഷേകം

‘എന്തോന്നെഡേയ്, മുട്ടിലിഴയൽ മത്സരമോ?’; കോൺഗ്രസുകാർ ഡയലോഗ് അടിക്കുന്നു, സമസ്തക്കാർ പേടിപ്പിക്കുന്നു, പിന്നാലെ മുട്ടിലിഴയൽ…. റിപ്പീറ്റ്; പരിഹസിച്ച് പി. ശ്യാംരാജ്

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരന്മാർ ഇന്നും കോടതിയിൽ ഹാജരായില്ല; നിലപാട് കടുപ്പിച്ച് കോടതി, കേസ് 11ലേക്ക് മാറ്റി, വിചാരണ നീട്ടാനുള്ള ശ്രമമെന്ന് വിലയിരുത്തൽ

ഇടുക്കി മുൻ എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ്; എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തിലൊരിക്കൽ സിലിണ്ടർ

സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

‘ശരിയത്ത് കോടതി’ക്ക് പൂട്ടിട്ട് മുംബൈ ചാരിറ്റി കമ്മീഷണർ; മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ റദ്ദാക്കി; ‘മുത്തലാഖ്’ നിരോധിച്ചതോടെ പുതിയ വഴികളോ?

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ, എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പില്‍ ഇടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies