മുംബൈ: പ്രശസ്ത ഹിന്ദി, മറാത്തി സിനിമാ താരം രവീന്ദ്ര ബെർഡെ അന്തരിച്ചു. 78 വയസായിരുന്നു. അന്നനാളത്തിൽ ബാധിച്ച അർബുദത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം ടാറ്റ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏറെ നാളത്തെ ചികിത്സയ്‌ക്ക് ശേഷം രണ്ട് ദിവസം മുമ്പായിരുന്നു അദ്ദേഹം മുംബൈയിലെ വസതിയിൽ മടങ്ങിയെത്തിയത്. ഇതിനിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അന്ത്യം.
നാടക അഭിനേതാവായിരുന്ന രവീന്ദ്ര 1985-ൽ വാഹിനിച്ചി മായ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയത്. അനിൽ കപൂറും അജയ് ദേവ്ഗണും മുഖ്യ വേഷങ്ങളിലെത്തിയ നായക്, സിംഗം, ദി റിയൽ ഹീറോ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. നർമ്മവും ഗൗരവവും കലർന്ന ഒട്ടനവധി വേഷങ്ങളാണ് ഹിന്ദിയിലും മറാത്തിയിലുമായി അദ്ദേഹം സിനിമാ പ്രേമികൾക്ക് സമ്മാനിച്ചത്. രവീന്ദ്രയുടെ നിര്യാണത്തിൽ നിരവധി ഹിന്ദിയിൽ നിന്നും മറാത്തിയിൽ നിന്നും നിരവധി പ്രമുഖർ അന്ത്യാഞ്ജലികൾ അർപ്പിച്ചു.















