കശ്മീർ ശരിക്കും അതിശയപ്പിക്കുന്നു; എല്ലാവരും കശ്മീരിലേക്ക് വരണമെന്ന് ജോൺ എബ്രഹാം; ഷൂട്ടിം​ഗ് ഹബ്ബായി താഴ്‌വര; ചിത്രീകരിച്ചത് 200 ലധികം സിനിമകൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കശ്മീർ ശരിക്കും അതിശയപ്പിക്കുന്നു; എല്ലാവരും കശ്മീരിലേക്ക് വരണമെന്ന് ജോൺ എബ്രഹാം; ഷൂട്ടിം​ഗ് ഹബ്ബായി താഴ്‌വര; ചിത്രീകരിച്ചത് 200 ലധികം സിനിമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 02:09 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീർ സമാധാനവും ശാന്തിയും പുനസ്ഥാപിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം മാത്രം 200 ലധികം ചിത്രങ്ങളാണ് കശ്മീരിൽ ഷൂട്ട് ചെയ്തത്. ഇതിൽ പ്രാദേശിക ഭാഷചിത്രങ്ങളും ബോളിവുഡ് ഹോളിവുഡ് ചിത്രങ്ങളും ഉൾപ്പെടും. ഭീകരവാദവും അടിക്കടിയുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങളും കാരണം കശ്മീരിൽ താരങ്ങളെ കൊണ്ടുവന്ന് ഷൂട്ടിം​ഗ് പൂർത്തിയാക്കുക മുൻപ് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ഇന്ന് ജമ്മുകശ്മീർ ഭരണകൂടത്തിന്റെ ചലച്ചിത്ര നയവും ഏകജാലക അനുമതികളും ഈ മേഖലയിലെ പുനരുജ്ജീവനത്തിന് കൂടുതൽ ഊർജ്ജിതമാക്കി.

ജമ്മുകശ്മീരിലെ ഷൂട്ടിം​ഗ് അനുഭവങ്ങളും മികച്ച നിമിഷങ്ങളും പങ്കുവെച്ച് കൊണ്ട് ബോളിവുഡ് നടൻ ജോൺ ഏബ്രഹാം പോസ്റ്റ് ചെയ്ത വീഡിയോ കുറഞ്ഞ സമയം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. ജമ്മു കശ്മീർ ടൂറിസം വകുപ്പിന്റെ സോഷ്യൽ മീഡിയ പേജിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

“കശ്മീർ വളരെ മനോഹരമായ സ്ഥലമാണ്. ഞങ്ങൾ അനന്ത്നാ​ഗിൽ ഷൂട്ടിംഗ് നടത്തുകയാണ്. ഇത് തികച്ചും അതിശയിപ്പിക്കുന്ന സ്ഥലമാണ്. ഞങ്ങൾക്ക് 240 ഷോട്ടുകൾ ഇവിടെ നിന്ന് ലഭിച്ചു. അനന്ത്നാഗിന്റെ പ്രാന്തപ്രദേശത്താണ് ഞങ്ങൾ ഉള്ളത്. ഷൂട്ടിംഗിന് മാത്രമല്ല, ഒരു അവധിക്കാലം ചെലവഴിക്കാനും കാശ്മീരിലെത്തണമെന്നാണ് ആ​ഗ്രഹം. ഈ സ്ഥലം എത്ര മനോഹരമാണെന്ന് കാണാൻ കൂടുതൽ ആളുകൾ ഇങ്ങോട്ട് വരണം. ഞങ്ങൾക്ക് ഇവിടെ മികച്ച സ്വീകരണമാണ് ലഭിച്ചത്. ദയവായി എല്ലാവരും കശ്മീരിലേക്ക് വരൂ, ഇത് അതിശയകരമാണ്”, നടൻ വാചാലനായി.

കശ്മീരിന്റെ പ്രകൃതിഭം​ഗി നിലനിർത്തേണ്ട കാര്യവും അദ്ദേഹം വീഡിയയിൽ ഓർമ്മിപ്പിക്കുന്നുണ്ട്. “നിങ്ങൾ ഇവിടെ വരുമ്പോൾ, സ്ഥലം വൃത്തിഹീനമാക്കുകയോ പ്ലാസ്റ്റിക്ക് വലിച്ചെറിയുകയോ ചെയ്യരുത്, കാരണം ഇത് വളരെ മനോഹരമായ സ്ഥലമാണ്, വൃത്തിയായി സൂക്ഷിക്കണമെന്നും” ജോൺ ഏബ്രഹാം പറഞ്ഞു. കശ്മീരി ജനതയുടെ ഊഷ്മളതയെയും ആതിഥ്യമര്യാദയെയും അദ്ദേഹം പ്രശംസിക്കുകയും അവരുമായി സിനിമയിൽ സഹകരിക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്.

നിഖിൽ അദ്വാനി സംവിധാനം ‘വേദ’ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനായാണ് ജോൺ എബ്രഹാനും സംഘവും കശ്മീരിലെത്തിയത്. സിനിമകളിൽ വേണ്ടവിധം ഉപയോ​ഗിക്കാത്തതിനാൽ ഇപ്പോഴും കശ്മീരിന്റെ യഥാർത്ഥഭം​ഗി പുറലോകം അറിഞ്ഞു വരുന്നതേയുള്ളൂവെന്നതാണ് യാഥാർത്ഥ്യം.

Tags: Jammu Kashmirjohn abraham
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies