ഓൺലൈൻ ട്രേഡിംഗിനായി കടം വാങ്ങി; തിരികെ ചോദിച്ചിട്ടും ലഭിച്ചില്ല; യുവാവിനെ തട്ടിക്കൊണ്ട് പോയി ഗുണ്ടാസംഘം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓൺലൈൻ ട്രേഡിംഗിനായി കടം വാങ്ങി; തിരികെ ചോദിച്ചിട്ടും ലഭിച്ചില്ല; യുവാവിനെ തട്ടിക്കൊണ്ട് പോയി ഗുണ്ടാസംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 11:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഓൺലൈൻ ട്രേഡിംഗിൽ നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാൻ തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി. പേട്ട ആനയറയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മധു മോഹനെയാണ്് ഗുണ്ടാസംഘം മധുരയിലേക്ക് തട്ടിക്കൊണ്ടുപോയത്. തമിഴ്‌നാട് പോലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അശോകനെയും ശരവണനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യപ്രതി രഘുറാമും മറ്റ് മൂന്ന് പേരും ഒളിവിലാണ്.

തമിഴ്‌നാട് സ്വദേശികളായ മധു മോഹനും പോലീസ് കസ്റ്റഡിയിലുള്ള രഘുറാമും സുഹൃത്തുക്കളായിരുന്നു. മധു മോഹന് ഓൺലൈൻ ട്രേഡിംഗ് നടത്തുന്നതിനായി രഘുറാം പലപ്പോഴായി പണം കടം നൽകിയിരുന്നു. അവസാനമായി കടം നൽകിയ രണ്ടരലക്ഷം രൂപയും കിട്ടാതായതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നം ആരംഭിക്കുന്നത്. രഘുംറാം പണം തിരികെ ആവശ്യപ്പെട്ടെങ്കിലും വാക്കുതർക്കത്തിൽ കലാശിക്കുകയായിരുന്നു അത്. പണമിടപ്പാടുകൾ ചർച്ചചെയ്യാമെന്ന വ്യാജേന മധു മോഹനോട് മധുരയിലെത്താൻ രഘുറാം ആവശ്യപ്പെട്ടു. ശനിയാഴ്ച മധുരയിലെത്തിയ ഇയാളെ രഘുറാം ഏർപ്പാടാക്കിയ വാടകഗുണ്ടകൾ തട്ടിക്കൊണ്ട് പോകുകയായിരുന്നു. മധുര ഹൈവേക്ക് സമീപമുള്ള ഒരു കെട്ടിടത്തിൽ കൊണ്ടുപോയി മദ്ദിച്ചുവെന്നാണ് മധുമോഹന്റെ പരാതി. മധുവിന്റെ കഴുത്തിൽ കത്തിവച്ച് ഭാര്യയെ വീഡിയോ കോൾ വിളിച്ചു. ഇതിന് ശേഷമാണ് ഇയാളുടെ ഭാര്യ പേട്ട പോലീസിൽ പരാതി നൽകിയത്.

തുടർന്ന് ഫോൺ നമ്പർ ക്രേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് മധുവിനെ കണ്ടെത്താൻ കാരണമായത്. പോലീസ് എത്തിയപ്പോഴേക്കും ഒളിസങ്കേത്തിൽ നിന്ന് മധുമോഹനെ പ്രതികൾ മാറ്റിയിരുന്നു. പിന്നീട് മധുമോഹനെ ബസ് സ്റ്റാന്റ് പരിസരത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു പ്രതികൾ.

 

 

Tags: Kidnapping Caseto recover moneyonline trading
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies