പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; ഒളിവിൽ പോയ പിഎഫ്ഐ പ്രവർത്തകൻ സാവേദിനായി NIA ലുക്കൗട്ട് നോട്ടീസ്

Published by
Janam Web Desk

കൊച്ചി: പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ഒളിവിൽ പോയ പ്രതിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ സാവേദിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് എൻഐഎ. എറണാകുളം നൂലേലി മസ്ജിദിന് സമീപത്തെ താമസക്കാരനാണ് പ്രതി സാവേദ്. മീരാൻകുട്ടിയാണ് പിതാവ്. ഒളിവിൽ കഴിയുന്ന പ്രതിയെക്കുറിച്ച് വിവരങ്ങൾ അറിയിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നും എൻഐഎ അറിയിച്ചു.

9497715294 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ഡയറക്ട് മേസേജ് അയച്ചും വിവരങ്ങളറിയിക്കാം. വിവരങ്ങൾ പങ്കുവയ്‌ക്കുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്. പ്രതിയുടെ ഫോട്ടോയും മറ്റ് വിശദാംശങ്ങളും സോഷ്യൽ മീഡിയയിലൂടെ എൻഐഎ പങ്കുവച്ചിട്ടുണ്ട്.

2010 ജൂലൈ നാലിനായിരുന്നു തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി.ജെ ജോസഫിനെ പ്രവാചക നിന്ദയുടെ പേരിൽ പോപ്പുലർഫ്രണ്ടുകാർ ആക്രമിച്ചത്. സംഭവം നടന്ന് 12 വർഷങ്ങൾക്കൊടുവിലായിരുന്നു കേസിന്റെ വിചാരണ പൂർത്തിയായത്.

Share
Leave a Comment