തിരുവനന്തപുരം : ശാർക്കര ദേവിക്ഷേത്ര മൈതാനത്തിൽ നിന്നും നവകേരളാ സദസിന്റെ വേദിമാറ്റി സംഘാടകർ. ഭക്തരിൽ നിന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് വേദിയിൽ മാറ്റം വരുത്താൻ നടത്തിപ്പുകാർ തയ്യാറായത്.
ഇത് രണ്ടാം വട്ടമാണ് സർക്കാരിന് സമാനമായ രീതിയിൽ തിരിച്ചടി നേരിടുന്നത്. നേരത്തെ കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനിയിൽ സദസ് നടത്താൻ തീരുമാനിച്ചിരുന്നു എന്നാൽ ഭക്തരുടെ എതിർപ്പിനെ തുടർന്ന് വേദിയിൽ മാറ്റം വരുത്തേണ്ടി വന്നു. ഭക്തർ നൽകിയ ഹർജിയെ തുടർന്ന് ദേവസ്വം ബോർഡ് നവകേരളാ സദസിന് നൽകിയ അനുമതി ഹൈക്കോടതി ഇടപെട്ട് റദ്ദാക്കുകയായിരുന്നു.