കുഞ്ഞി ട്രൗസറുമിട്ട് പാട്ടും പാടി മലയാളിയുടെ മനസ് കീഴടക്കിയ വേദുകുട്ടൻ; പടവെട്ടി ഉയർത്തെഴുന്നേറ്റത് ജന്മനാ ബാധിച്ച രോ​ഗങ്ങളോട്; വൈറലായി ജാതവേദ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുഞ്ഞി ട്രൗസറുമിട്ട് പാട്ടും പാടി മലയാളിയുടെ മനസ് കീഴടക്കിയ വേദുകുട്ടൻ; പടവെട്ടി ഉയർത്തെഴുന്നേറ്റത് ജന്മനാ ബാധിച്ച രോ​ഗങ്ങളോട്; വൈറലായി ജാതവേദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 05:43 pm IST
FacebookTwitterWhatsAppTelegram

മുത്തച്ഛന്റെ പിറന്നാളിന് ഗാനമേള നടത്തി മലയാളികളുടെ കണ്ണിലുണ്ണിയായ കൊച്ചുമിടുക്കനാണ് ജാതവേദ്. നാലു വയസുകാരൻ കുഞ്ഞ് ട്രൗസറുമിട്ട് പാടിയ ആലായാൽ തറവേണം..’ എന്ന് പാട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ ലക്ഷങ്ങളാണ് ഇതിനകം കണ്ടത്. തൃശൂർ സ്വദേശി വൈശാഖ് കൃഷ്ണന്റെയും മൃദുലയുടേയും മകനാണ് ജാതവേദ് എന്ന വേ​ദുകുട്ടൻ.

ഒരോറ്റ പാട്ടിലൂടെ മലയാളികളുടെ മനസിൽ കേറി പറ്റിയ വേദുകുട്ടന്റെ ഇതുവരെയുള്ള ജീവിതം ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു. ജന്മനാ ബാധിച്ച ന്യുറോ സംബന്ധമായ അസുഖമുള്ളതിനാൽ ആശുപത്രികളോടും സർജറികളോടും മരുന്നുകളോടും പടവെട്ടിയാണ് നാലുവയസുകാന്റെ ആദ്യ വർഷങ്ങൾ കടന്നുപോയത്.

ജനന സമയത്ത് തന്നെ കുഞ്ഞിന് മുച്ചുണ്ട് ഉണ്ടായിരുന്നതായി അമ്മ മൃദുല പറയുന്നു. ആദ്യം അത് മാത്രമാണ് പ്രശ്നം എന്ന കരുതി. പിന്നീട് മുച്ചുണ്ട് സർജറിക്കായുള്ള പരിശോധനകൾക്കിടെയാണ് ഗുരുതരമായ ന്യൂറോ സംബന്ധിയായ രോഗം കണ്ടെത്തിയത്. മൂന്നരമാസം പ്രായമായപ്പോഴാണ് ആദ്യത്തെ സർജറി. പിന്നീടുള്ള ഒന്നര വർഷം ആശുപത്രി തന്നെയായിരുന്നു വീട്. ഏഴാം മാസത്തിലാണ് മുച്ചുണ്ടിനുള്ള സർജറി നടത്തിയത്. ഒരു വയസ് കഴിഞ്ഞാണ് വേദുകുട്ടന്റെ തലയുറച്ചത്. മൂന്നാം വയസിലാണ് പിച്ചവെച്ചു തുടങ്ങിയത്. സർജറിയും അസുഖങ്ങളുമെല്ലാം കുഞ്ഞിന്റെ വളർച്ചയെ ബാധിച്ചെങ്കിലും അവൻ വീണ്ടും പാട്ടുപാടി ജീവിതത്തിലേക്ക് പിച്ചവെയ്‌ക്കുകയാണ് ഇപ്പോൾ

വീടിനടുത്തെ പ്ലേസ്‌കൂളിൽ പോകാൻ തുടങ്ങിയതോടെ ആളുകളോട് അടുക്കാനുള്ള വേദുകുട്ടന്റെ മടിയും മാറികിട്ടി. നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ കുട്ടികൾ തട്ടി വീഴുമോ എന്നായിരുന്നു വീട്ടിലുള്ളവരുടെ പടി. എന്നാൽ എല്ലാവരെയും സന്തോഷിപ്പിച്ച് കൊണ്ട് വേദുകുട്ടൻ അതിവേ​ഗം കൂട്ടികൾക്കിടയിൽ താരമായി. സംസാരിക്കാൻ പ്രശ്നം നേരിട്ടതിനാൽ സ്പീച്ച് തെറാപ്പി നിർദ്ദേശിച്ചിരുന്നെങ്കിലും എല്ലാവരേയും അത്ഭുതപ്പെടുത്തി അവൻ സംസാരിച്ചും തുടങ്ങി. യൂട്യൂബ് നോക്കി അക്ഷരങ്ങളും അക്കങ്ങളും അവൻ വളരെ വേ​ഗം സ്വായത്തമാക്കി.

ഇന്ന് സംഗീതവും അക്ഷരങ്ങളുമാണ് വേദുകുട്ടന്റെ ലോകം. സംഗീതാധ്യാപികയായ അമ്മൂമ്മ വാസന്തി വിജയകുമാർ പാടി കൊടുക്കുന്ന പാട്ടുകൾ അവൻ പെട്ടെന്ന് തന്നെ പഠിച്ചെടുക്കും. യൂട്യൂബിൽ പാട്ടുകൾ കേട്ട് പഠിക്കാനും നല്ല മിടുക്കനാണ്. ആരെങ്കിലും പാട്ട് പാടി കൊടുക്കാൻ സ്നേഹത്തോടെ പറഞ്ഞാൽ ഒരുമടിയും കൂടാതെ വേദുകുട്ടൻ അതിനും തയ്യാറാണ്. അതാണ് ഒറ്റ പാട്ടിലൂടെ താരമായതും അങ്ങനെയാണ്. ഏത് പാട്ടും താളത്തിലും ഈണത്തിലും മാത്രമേ പാടൂ എന്ന നിർബന്ധക്കാരനാണ് കൊച്ചുമിടുക്കൻ.

Tags: ganamelaJathavedViral boy
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies