കണ്ണിൽ സർജറി പോയിട്ട് ഒന്ന് തൊടാൻ പോലും പറ്റില്ലെന്ന് പറഞ്ഞു, എന്നാൽ വലിയൊരു സ്വപ്നം പിന്നീട് യാഥാർത്ഥ്യമായി: അഹാന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കണ്ണിൽ സർജറി പോയിട്ട് ഒന്ന് തൊടാൻ പോലും പറ്റില്ലെന്ന് പറഞ്ഞു, എന്നാൽ വലിയൊരു സ്വപ്നം പിന്നീട് യാഥാർത്ഥ്യമായി: അഹാന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 08:23 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് അഹാന കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. കണ്ണടയും ലെൻസും നിറഞ്ഞ തന്റെ 16 വർഷം ജീവിതയാത്ര അവസാനിപ്പിച്ച സന്തോഷമാണ് നടി ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ലേസർ വിഷൻ കറക്‌ഷൻ സർജറി ചെയ്യുകയെന്ന ഏറെ നാളത്തെ ആഗ്രഹം സഫലമായതിന്റെ വിശേഷങ്ങൾ താരം യൂട്യൂബിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

കുട്ടിക്കാലത്തെ ‘കണ്ണട ഓർമ്മകളും’ ആദ്യമായി കണ്ണട വച്ചുതുടങ്ങിയ അനുഭവവും താരം വീഡിയോയിലൂടെ പങ്കുവയ്‌ക്കുന്നുണ്ട്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി കണ്ണട ഉപയോ​ഗിച്ചത്. അതിനുശേഷം ആദ്യമായി സ്കൂളിൽ പോയപ്പോൾ കൂളായ കുട്ടിയായി തോന്നി. സ്‌പെക്‌സി ലുക്കിൽ ഒരുപാട് അഭിമാനിച്ചു. പതിയെ കണ്ണട വയ്‌ക്കുന്നത് അത്ര കൂളായ കാര്യമല്ലെന്ന് തിരിച്ചറിഞ്ഞു. ഫാഷൻ മാറുന്നതിനൊപ്പം പല തരത്തിലുള്ള കണ്ണടകൾ പരീക്ഷിച്ചു.

2013-ലാണ് കോൺടാക്ട് ലെൻസിലേക്ക് മാറിയത്. 2014ൽ സ്റ്റീവ് ലോപസ് സിനിമ ചെയ്യുന്ന സമയത്ത് മൂവി ലോഞ്ച് നടക്കുമ്പോൾ വാഷ് ബേസിന്റെ അടുത്തുനിന്ന് ലെൻസ് കണ്ണിൽ വച്ചുകൊണ്ടിരുന്നപ്പോ അത് കയ്യിൽ നിന്ന് താഴെ വീണു. ലെൻസ് വാഷ്‌ബേസിനിൽ ഒഴുകിപോയി. കയ്യിൽ വേറെ ലെന്‍സും ഇല്ലായിരുന്നു. പിന്നീട്, തന്റെ അപ്പച്ചിയും അമ്മയും താനും ചേർന്ന് ഡ്രെയിൻ പൈപ്പ് തുറന്ന് വേസ്റ്റിൽ നിന്നും ലെൻസ് കണ്ടെത്തുകയും ചെയ്തു.

കണ്ണടയും ലെൻസും വച്ച് ജീവിതം മുന്നോട്ട് പോകുന്നതിനിടെ കണ്ണടയുടെ പവറും കൂടുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് കണ്ണിന് ചെയ്യുന്ന സർജറിയെക്കുറിച്ച് കേൾക്കുന്നത്. എന്നാൽ എന്റെ കണ്ണ് അപകടകരമായ അവസ്ഥയിലാണെന്നും ഈ കണ്ണിൽ തൊടാൻ കഴിയില്ലെന്നും ഡോക്ടേഴ്സ് പറഞ്ഞു. ഞാനും അച്ഛനും ആശയക്കുഴപ്പത്തിലായി. വീണ്ടും ലെൻസും കണ്ണടയുമൊക്കെയായി ജീവിതം തുടർന്നു.

അഞ്ചുവർഷങ്ങള്‍ക്കു ശേഷമാണ് ‘സ്‌മൈൽ’ എന്നൊരു പുതിയ ലേസർ ശസ്ത്രക്രിയ ഉണ്ടെന്ന് അറിഞ്ഞത്. കുറെ ടെസ്റ്റുകൾ ചെയ്തുനോക്കിയപ്പോൾ ശസ്ത്രക്രിയ ചെയ്യാൻ കഴിയുമെന്നും അറിഞ്ഞു. ഒടുവിൽ വളരെ വിജയകരമായി സ്മൈൽ സർജറി പൂർത്തിയാകുകയും ചെയ്തു. കണ്ണട വയ്‌ക്കാതെ ദൂരെയുള്ള കാര്യങ്ങൾ പോലും എനിക്ക് വായിക്കാൻ കഴിഞ്ഞു. യഥാർത്ഥ കാഴ്ച തിരിച്ചുകിട്ടിയതിനു ശേഷം ആദ്യമായി കണ്ണട ഇല്ലാതെ കാണാൻ പോയത് വീടിനടുത്തുള്ള ഗോൾഫ് ക്ലബ്ബ് ആണ്. ഏറ്റവും മനോഹരമായ സ്ഥലം തന്നെ എനിക്ക് കണ്ണട ഇല്ലാതെ ആദ്യമായി കാണണമെന്ന് തോന്നി. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. കണ്ണുകൊണ്ടു ഞാൻ ആദ്യമായിട്ടാണ് ഇത്രയും മനോഹരമായ കാഴ്ച കാണുന്നത്. ഒരു മങ്ങിയ കാഴ്‌ച്ചയിൽ നിന്ന് 4-കെയിൽ കാണുന്ന പോലെയായിരുന്നു അത്. ഈ ശസ്ത്രക്രിയ ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുള്ളവർ ഉറപ്പായും വിദഗ്ധോപദേശം തേടി ചെയ്യാവുന്നതൊക്കെ ചെയ്യണമെന്നാണ് അഭിപ്രായം- അഹാന പറഞ്ഞു.

 

Tags: ahana krishnaSUBSMILE Surgery
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies