സൺസിറ്റിയിൽ നിന്ന് ഡയമണ്ട് സിറ്റിയിലേക്കുള്ള സൂറത്തിന്റെ മാറ്റം; പിന്നിൽ ജനങ്ങളുടെ കഠിനാധ്വാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൺസിറ്റിയിൽ നിന്ന് ഡയമണ്ട് സിറ്റിയിലേക്കുള്ള സൂറത്തിന്റെ മാറ്റം; പിന്നിൽ ജനങ്ങളുടെ കഠിനാധ്വാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 04:05 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ സൂറത്ത് ഡയമണ്ട് ബോഴ്‌സ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അന്താരാഷ്‌ട്ര തലത്തിൽ വജ്രവ്യാപരത്തെ ഒരുമിച്ച് നിർത്തുന്നതിനായുള്ള ഹബ്ബാണിത്. ‘സൺ സിറ്റി’യിൽ നിന്ന് ‘ഡയമണ്ട് സിറ്റി’ ആയി മാറിയ സൂറത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സൂറത്തിലെ ജനങ്ങളുടെ കഠിനാധ്വാനം മൂലമാണ് ഈ മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനവേളയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും മികച്ച 10 വികസ്വര നഗരങ്ങളിൽ ഒന്നാണ് സൂറത്ത്. നഗരത്തിലെ തെരുവുകളിലെ തനത് രുചിയും, നൈപുണ്യ വികസന പ്രവർത്തനങ്ങളുമെല്ലാം രാജ്യത്തെ അതിശയിപ്പിക്കുന്നതാണ്. ഒരുകാലത്ത് സൺസിറ്റി എന്നറിയപ്പെട്ടിരുന്ന സൂറത്ത് ഇന്ന് ജനങ്ങളുടെ കഠിനാധ്വാനവും പ്രയത്‌നവും കൊണ്ട് ഡയമണ്ട് സിറ്റിയായി മാറിയിരിക്കുകയാണ്. ഇന്ത്യൻ വജ്രങ്ങൾ വാങ്ങാനായി ആഗോള രാജ്യങ്ങൾ ഇന്ത്യയിലെത്തും. ഇത് ഡിസൈനർമാരുടെ കഴിവ് വർദ്ധിപ്പിക്കുകയും ഇന്ത്യൻ ഡിസൈനുകൾക്ക് അന്താരാഷ്‌ട്രവേദി ലഭിക്കുന്നതിനും കാരണമാകും. പുതിയ ഇന്ത്യയുടെയും സാമ്പത്തിക ശക്തിയുടെയും പ്രതീകമാണ് സൂറത്ത് നഗരമെന്നും പ്രധാനമന്ത്രി പറഞ്ഞു. കസ്റ്റംസ് ക്ലിയറൻസ് ഹൗസ്, ജ്വല്ലറി മാൾ, ഇന്റർനാഷണൽ ബാങ്കിംഗ്, സേഫ് വോൾട്ടുകളുടെ സൗകര്യം എന്നിവ ബോഴ്സിന്റെ പ്രത്യേകതകളാണ്.

സൂറത്ത് വിമാനത്താവളത്തിന് ഇന്ന് പുതിയ ടെർമിനലും അന്താരാഷ്‌ട്ര വിമാനത്താവളം എന്ന പദവിയും ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. 353 കോടി രൂപ ചിലവിലാണ് സൂറത്ത് വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ നിർമ്മിച്ചത്. പുതിയ ടെർമിനൽ സജ്ജമായതോടെ വജ്ര, തുണി വ്യവസായങ്ങളുടെ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ സുഗമമാകും. 67 ലക്ഷം ചതുരശ്ര അടി വിസ്തീർണമാണ് പുതിയ ടെർമിനൽ കെട്ടിടത്തിനുള്ളത്.

 

 

 

Tags: Surat Diamond Bourse'sun citydaimond city
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies