വയനാട്: എംഡിഎംഎ ഉൾപ്പെടെ നിരവധി മയക്കുമരുന്ന് ഉത്പന്നങ്ങളുമായി മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. മഞ്ചേരി സ്വദേശികളായ ടിഎച്ച് ഹാഫിസ് മുഹമ്മദ്,സി ഇബ്രാഹിം ബാദുഷ എന്നിവരാണ് അറസ്റ്റിലായത്. ഹാഫിസ് മുഹമ്മദിനെ 0.47 ഗ്രാം എംഡിഎംഎയുമായി ബത്തേരി പോലീസ് പിടികൂടി. സി ഇബ്രഹാം ബാദുഷയെ 0.34 ഗ്രാം മയക്കുമരുന്ന് ഗുളികകളുമായാണ് പിടികൂടിയത്. മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്ക്പോസ്റ്റിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ഇരുവരും പിടിയിലായത്.
അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് ചാത്തമംഗലം വെള്ളിലശ്ശേരിയിൽ നടത്തിയ വാഹന പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 268 ഗ്രാം എംഡിഎംഎയാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ കുന്ദമംഗലം സ്വദേശി മലയിൽ വീട്ടിൽ ഷറഫുദ്ദീനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.