പാർവതിദേവി ദർശനം നൽകുന്ന 12 ദിവസം; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് പിന്നിലെ ഐതിഹ്യമിങ്ങനെ..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർവതിദേവി ദർശനം നൽകുന്ന 12 ദിവസം; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് പിന്നിലെ ഐതിഹ്യമിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 02:00 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. സ്ത്രീകളുടെ ശബരിമല എന്നും വിളിക്കപ്പെടുന്ന ക്ഷേത്രം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ശിവനും പാർവ്വതിയും ഒരേ ശ്രീകോവിലിൽ വ്യത്യസ്ത ദിശകളിലേക്ക് ദർശനമായി നിൽക്കുന്ന പ്രതിഷ്ഠയാണ് തിരുവൈരാണിക്കുളത്തുള്ളത്. ശിവൻ കിഴക്ക് ദിശയിലേക്കും പാർവ്വതി പടിഞ്ഞാറ് ദിശയിലേക്കും ദർശനമായി ഒരൊറ്റ ശ്രീകോവിലിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നു. ഒപ്പം സതീദേവിയുടെ പ്രതിഷ്ഠയുമുള്ള പുണ്യ ക്ഷേത്രം.

തിരുവൈരാണിക്കുളം ക്ഷേത്രത്തെ പ്രസിദ്ധമാക്കുന്നത് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന നടതുറപ്പ് മഹോത്സവമാണ്. ആയിരക്കണക്കിന് ഭക്തരാണ് മഹോത്സവത്തിൽ പങ്കെടുത്ത് സായൂജ്യമടയാനെത്തുന്നത്. വർഷത്തിൽ 12 ദിവസം മാത്രമേ തുറന്നിരിക്കുകയുള്ളൂ. പരമശിവന്റെ ജന്മനക്ഷത്രമായ ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ അടുത്ത 12 ദിവസത്തേക്കാണ് നട തുറന്നിരിക്കുക. നടതുറപ്പു ചടങ്ങു മുതൽ, ശ്രീപാർവതി ദേവിയുടെ തോഴിമാരെന്ന സങ്കല്പത്തിലുള്ള ബ്രാഹ്മണിയമ്മ എന്ന സങ്കൽപ്പത്തിലുള്ള സ്ത്രീ കൂടി നിന്നാണ് പ്രധാന പൂജകൾക്ക് നേതൃത്വം നൽകുക. അകവൂർ മന, വെണ്മണി മന, വെടിയൂർ മന എന്നീ ബ്രാഹ്മണകുടുംബങ്ങളുടെ ദേവസ്വം ട്രസ്റ്റിന്റെ കീഴിലാണ് ക്ഷേത്രനടത്തിപ്പുകൾ.

പാർവതി ദേവിയാണ് പണ്ട് ശിവഭ​ഗവാന് ആവശ്യമായ നിവേദ്യം തയ്യാറാക്കിയിരുന്നത്. നിവേദ്യത്തിന് ആവശ്യമായ സാധനങ്ങൾ തിടപ്പള്ളിയിൽ എത്തിച്ച് നൽകുകയും ശേഷം തിടപ്പള്ളി അടച്ചിടുകയുമായിരുന്നു പതിവ്. നിശ്ചിത സമയത്തിനുള്ളിൽ നിവേദ്യം തയ്യാറാക്കിയിരുന്നു. ഈ നിവേദ്യം തയ്യാറാക്കിയിരുന്നത് ദേവി ആണ് എന്നതിൽ ചിലർക്ക് സംശയം തോന്നി. അങ്ങനെ ഒരു നാൾ നിവേദ്യം തയ്യാറാക്കാൻ സാധനങ്ങൾ തിടപ്പള്ളിയിൽ കയറ്റി വാതിലടച്ച ശേഷം ദർശനം നടത്താനെത്തി. സമയമാകും മുൻപ് തിടപ്പള്ളി തുറന്ന് നോക്കിയപ്പോൾ സർവ്വാഭരണവിഭൂഷിതയായി പാർവ്വതി ദേവി ഭക്ഷണം പാചകം ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. തന്റെ രഹസ്യം പുറത്തായാൽ ദേവിയും കാഴ്‌ച കണ്ടവരും വിഷമത്തിലായി. ഇതോടെ ക്ഷേത്രം വിട്ടു പോകാൻ ദേവീ തീരുമാനിച്ചു.

എന്നാൽ പോകരുതെന്ന വിശ്വാസികളുടെ അഭ്യർത്ഥന മാനിച്ച് ദേവി തന്റെ പതിയുടെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനം നൽകുന്നതാണെന്നും ആ സമയത്ത് വന്ന് ദർശനം നടത്തുന്നത് പുണ്യം ആയിരിക്കുമെന്നും പറഞ്ഞ് മടങ്ങുകയായിരുന്നു. ഇതാണ് ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് പിന്നിലുള്ള വിശ്വാസം.

Tags: Thiruvairanikulam Mahadeva TempleNadathurappu Mahotsav
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies