മുൻപ് രാഷ്ട്രപതി, ഇപ്പോൾ ഉപരാഷ്ട്രപതി; ഉപരാഷ്ട്രപതിയെ അധിക്ഷേപിച്ചവർ മാപ്പ് പറയണം; കടുത്ത വേദനയും ദുഃഖവും ഉണ്ടാകുന്നു :പ്രള്ഹാദ് ജോഷി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൻപ് രാഷ്‌ട്രപതി, ഇപ്പോൾ ഉപരാഷ്‌ട്രപതി; ഉപരാഷ്‌ട്രപതിയെ അധിക്ഷേപിച്ചവർ മാപ്പ് പറയണം; കടുത്ത വേദനയും ദുഃഖവും ഉണ്ടാകുന്നു :പ്രള്ഹാദ് ജോഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 07:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യസഭാ ചെയർമാനും ഉപരാഷ്‌ട്രപതിയുമായ ജഗ്ദീപ് ധൻകറിനെ അധിക്ഷേപിച്ച നടപടിയെ കടുത്ത വാക്കുകളിൽ വിമർശിച്ച് പാർലമെന്ററികാര്യ മന്ത്രി പ്രള്ഹാദ് ജോഷി. വേദനയോടും ദുഃഖത്തോടും കൂടിയാണ് താൻ ഇവിടെ നിൽക്കുന്നതെന്നും പാർലമെന്റ് പരിസരത്ത് മുതിർന്ന നേതാക്കൾ നടത്തിയ അധിക്ഷേപകരമായ പെരുമാറ്റത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടി.എം.സി എം.പി കല്യാൺ ബാനർജി രാജ്യസഭാ ചെയർമാനും ഉപരാഷ്‌ട്രപതിയെ മിമിക്രിയിലൂടെ അധിക്ഷേപിച്ചു. കോൺഗ്രസ് എംപി ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രോത്സാഹിപ്പിക്കുന്നു. പ്രതിപക്ഷ നേതാക്കൾ സഭയിൽ മാപ്പ് പറയണമെന്നും  ആവശ്യപ്പെട്ടു. മുൻപ് ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള രാഷ്‌ട്രപതിയെ കോൺഗ്രസ് ബോധപൂർവം അപമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപരാഷ്‌ട്രപതിക്ക് നേരെയുള്ള അധിക്ഷേപം.

സഭ തടസ്സപ്പെടുത്തിയ എംപിമാരെ സസ്പെൻഡ് ചെയതതിന് പിന്നാലെ പാർലമെന്റ് പടിക്കൽ ഇൻഡി സഖ്യം നടത്തിയ പ്രതിഷേധ ധർണക്കിടെ ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറിനെ അധിക്ഷേപിക്കുകയായിരുന്നു. തൃണമൂൽ എം.പി കല്യാൺ ബാനർജി ഉപരാഷ്‌ട്രപതിയെ വികലമായി അനുകരിച്ചു. കല്യാൺ ബാനർജിയുടെ അവതരണം കോൺഗ്രസ് നേതാക്കളായ രാഹുലും എഐസിസി ജനറൽ സെക്രട്ടറി വേണുഗോപാലും ചേർന്ന് മൊബൈലിൽ പകർത്തുകയും ചെയ്തു.

ഇതിനെ രൂക്ഷമായി വിമർശിച്ച് ഉപരാഷ്‌ട്രപതി തന്നെ രംഗത്ത് വന്നു. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത സംഭവമാണ് ഇന്ന് സഭയ്‌ക്ക് പുറത്ത് നടന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ അധിക്ഷേപത്തിന്റെ ദൃശ്യങ്ങൾ മുതിർന്ന എം.പി മൊബൈലിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. രാജ്യസഭ ചെയർമാനെതിരെ ഇത് ചെയ്യുന്നത് ശരിയാണോ. മുതിർന്ന അംഗമായ അദ്ദേഹം അത് ചെയ്യുന്നത് ശരിയാണോയെന്ന് നിങ്ങൾ ചിന്തിക്കു. ഞാൻ കർഷനായതുകൊണ്ടാണോ ഇത്തരത്തിൽ പരിഹസിക്കുന്നത്. ജാട്ട് വിഭാഗത്തിൽ നിന്നുള്ള വ്യക്തിയായതാണോ പ്രശ്നം. ഇവർക്കൊക്കെ സദ്ബുദ്ധി ലഭിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. ഉപരാഷ്‌ട്രപതി പറഞ്ഞു.

ജാട്ട് അസോസിയേഷനും വിഷയത്തിൽ കടുത്ത വിമർശനം അറിയിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ ജാട്ട് സമൂഹം ഇതിന് മറുപടി നൽകുമെന്നായിരുന്നു അസോസിയേഷൻ അറിയിച്ചു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ജാട്ട് വിഭാഗം ഇത് വ്യക്തമാക്കിയത്. സംഭവം മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെ വൻ പ്രതിഷേധമാണ് എംപിമാർക്കെതിരെ ഉയരുന്നത്.

Tags: Vice Presidenthate sloganPralhad JoshiCongressBJPrajyasabha
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies