ഡിആർഡിഒയിൽ വിവിധ തസ്തികകളിലായി 102 ഒഴിവുകൾ; യോഗ്യത ഇങ്ങനെ...
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിആർഡിഒയിൽ വിവിധ തസ്തികകളിലായി 102 ഒഴിവുകൾ; യോഗ്യത ഇങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 10:12 pm IST
Facebook
Twitter
WhatsAppTelegram

ഉദ്യോഗാർത്ഥികളിൽ നിന്നും 102 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ. സ്‌റ്റോർ ഓഫീസർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, പ്രൈവറ്റ് സെക്രട്ടറി എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അർഹരായ ഉദ്യോഗാർത്ഥികൾക്ക് www.drdo.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാവുന്നതാണ്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനമെന്ന് ഡിആർഡിഒ അറിയിച്ചു.

സ്റ്റോർ ഓഫീസർ തസ്തികയിൽ 17 ഒഴിവുകളാണുള്ളത്. അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയിൽ 20 ഒഴിവുകളും പ്രൈവറ്റ് സെക്രട്ടറി തസ്തികയിൽ 65 ഒഴിവുകളുമാണുള്ളത്. അപേക്ഷകരുടെ പരമാവധി പ്രായം 2024 ജനുവരി 12-ന് 56 വയസ് കഴിയാത്തവരായിരിക്കണം. ഉദ്യോഗാർത്ഥികൾ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം പൂർത്തിയാക്കിയവരായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ഡിആർഡിഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കരിയർ വിഭാഗത്തിലാണ് ഒഴിവുകൾ സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ഹോംപേജിൽ നൽകിയിട്ടുള്ള ഡിആർഡിഒയിലെ വിവിധ തസ്തികകൾ പൂരിപ്പിക്കൽ, പ്രതിരോധ മന്ത്രാലയം ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ എന്ന ഓപ്ഷനിലാണ് വിജ്ഞാപനം നൽകിയിരിക്കുന്നത്. നിർദ്ദേശങ്ങൾക്കനുസൃതമായി ഫോം പൂരിപ്പിക്കുക. കൂടാതെ ആവശ്യമായ രേഖകളും അറ്റാച്ച് ചെയ്യുക. ഡിആർഡിഒയുടെ വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് മൂഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷകർ ഡിആർഡിഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്‌തെടുക്കണം. ഡെപ്യൂട്ടി ഡയറക്ടർ, ഡിടി ഓഫ് പേഴ്‌സണൽ (പേഴ്‌സ്-എഎഎൽ), റൂം നമ്പർ 266, രണ്ടാം നില, ഡിആർഡിഒ ഭവൻ, ന്യൂഡൽഹി – 11010 എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോം സ്പീഡ് പോസ്റ്റ് മുഖേന അയച്ച് ജനുവരി 12-ന് മുമ്പ് ഓഫീസിൽ ലഭിക്കണം.

Tags: drdoVacancy
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies