പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ കൂറ്റൻ മണൽ ചിത്രം തൃശൂരിൽ ഒരുങ്ങുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ കൂറ്റൻ മണൽ ചിത്രം തൃശൂരിൽ ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 12:55 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂറ്റൻ മണൽ ചിത്രം ഒരുങ്ങുന്നു. ജനുവരി മൂന്നാം തീയതി തൃശൂരിൽ നടക്കുന്ന ബിജെപി മഹിളാ സംഗമത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി തൃശൂരിലെത്തുന്നതിന് മുന്നോടിയാണ് അദ്ദേഹത്തിന്റെ കൂറ്റൻ മണൽ ചിത്രം വരയ്‌ക്കുന്നത്. വടക്കുംനാഥക്ഷേത്ര മൈതാനിയിലെ വേദിയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് മണൽ ചിത്രത്തിന്റെ നിർമ്മാണ ചടങ്ങിന് ഭദ്ര ദീപം കൊളുത്തി. തുടർന്ന് ബിജെപി സംസ്ഥാന സമിതി അംഗം നുസ്രത്ത് മണൽ ചിത്രം വരയ്‌ക്ക് തുടക്കം കുറിച്ചു.

മണൽ ചിത്രകാരനായ ബാബു എടക്കുന്നിയാണ് ലോകത്തിലെ ഏറ്റവും വലിയ മണൽ ചിത്രം വരയ്‌ക്കുന്നത്. രാജ്യത്തെ 51 സ്ഥലങ്ങളിൽ നിന്നുള്ള മണൽ ഉപയോഗിച്ചാണ് ചിത്രം ഒരുക്കുന്നത്. പ്രധാനമന്ത്രിയുടെ ജന്മനാടായ വഡോദരയിൽ നിന്നും ഇവിടെ മണൽ എത്തിച്ചിട്ടുണ്ട്. ചിത്രം പൂർത്തിയാക്കാൻ പത്ത് ദിവസമെടുക്കും. നിറങ്ങൾക്ക് പകരം മണൽപ്പൊടികളാണ് ഉപയോഗിക്കുന്നത്. 51 അടി ഉയരമുള്ള ചിത്രം പ്രധാനമന്ത്രിക്ക് ആദരവായി സമ്മാനിക്കും. ബാബു എടക്കുന്നിയെ സഹായിക്കാനായി മറ്റ് ചിത്രകലാകാരന്മാരും ഒപ്പമുണ്ട്. ഗോകുലം ഗ്രൂപ്പാണ് നിർമ്മാണച്ചെലവ് വഹിക്കുന്നത്.

മണൽ ചിത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ. അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംവരണ ബിൽ പാസാക്കിയ ശേഷം മൂന്നാം തീയതി തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്ക് അനുമോദനമർപ്പിച്ച് രണ്ട് ലക്ഷം സ്ത്രീകളാണ് മഹിളാ സംഗമത്തിൽ അണിനിരക്കുക. സമ്മേളനത്തോട് അനുബന്ധിച്ച് സ്വരാജ് റൗണ്ടിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും.

Tags: Narendra ModiThrissurSand ArtBJP Mahila Sangamam
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies