പുറത്താക്കുന്ന പാലസ്തീനികൾക്ക് പകരം ഇന്ത്യക്കാർക്ക് ജോലി നൽകാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ ; ജോലി ലഭിക്കുക ഒന്നര ലക്ഷം ഇന്ത്യക്കാർക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുറത്താക്കുന്ന പാലസ്തീനികൾക്ക് പകരം ഇന്ത്യക്കാർക്ക് ജോലി നൽകാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ ; ജോലി ലഭിക്കുക ഒന്നര ലക്ഷം ഇന്ത്യക്കാർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 05:53 pm IST
FacebookTwitterWhatsAppTelegram

ടെൽ അവീവ് : പുറത്താക്കുന്ന പാലസ്തീനികൾക്ക് പകരം ഇന്ത്യക്കാർക്ക് ജോലി നൽകാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ . ഇതിനായി ഇസ്രയേലിൽ നിന്നുള്ള സെലക്ടർമാരുടെ ഒരു സംഘം കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദർശിച്ചിരുന്നു . തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയ ആരംഭിക്കാൻ മറ്റൊരു പ്രതിനിധി സംഘവും അടുത്ത ആഴ്‌ച്ച ഇന്ത്യയിലേക്ക് എത്തും . ഏതാണ്ട് 160,000 ഇന്ത്യക്കാരെ ഇസ്രായേലിലേക്ക് കൊണ്ടുവരാനാണ് ശ്രമം.

ഹമാസിന്റെ ഭീകരാക്രമണത്തിന് പിന്നാലെയാണ് തങ്ങളുടെ രാജ്യത്ത് ജോലി ചെയ്യുന്ന ഒരു ലക്ഷം പാലസ്തീനികളെ പുറത്താക്കാൻ ഇസ്രായേൽ തീരുമാനിച്ചത് . “ഞങ്ങൾ ഡിസംബർ 27 ന് ഡൽഹിയിലും ചെന്നൈയിലും ഇതിനുള്ള നടപടികൾ ആരംഭിക്കും. ഇപ്പോൾ സർക്കാർ അനുമതികൾ പ്രകാരം 10,000 പേരെ കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ് , ഇത് എങ്ങനെ പോകുന്നു എന്നതിനെ ആശ്രയിച്ച് പിന്നീടിത് 30,000 ആയി ഉയർത്തും . ധാരാളം തൊഴിലാളികളെ ആവശ്യമായതിനാൽ നടപടികൾ പൂർത്തിയാകാൻ മാസങ്ങൾ എടുക്കും – ” ഇസ്രായേൽ ബിൽഡേഴ്സ് അസോസിയേഷന്റെ (ഐബിഎ) ഡെപ്യൂട്ടി ഡയറക്ടർ ജനറലും വക്താവുമായ ഷെയ് പോസ്നർ പറഞ്ഞു.

അടുത്തയാഴ്ച ആരംഭിക്കുന്ന സെലക്ഷൻ പ്രോസസ് 15 ദിവസം നീണ്ടുനിൽക്കുമെന്നും പോസ്നർ പറഞ്ഞു.തൊഴിലാളികളുടെ പ്രശ്‌നങ്ങളും സെലക്ഷൻ പ്രോസസും കൈകാര്യം ചെയ്യുന്ന ഐബിഎയുടെ ഡിവിഷന്റെ തലവനായ ഇസാക്ക് ഗുർവിറ്റ്‌സിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കഴിഞ്ഞയാഴ്ച ഇന്ത്യയിൽ എത്തിയിരുന്നു. ഐ‌ബി‌എ ടീമിലെ മറ്റ് അംഗങ്ങളുമായി അടുത്ത ആഴ്ച സിഇഒ ഇഗാൽ സ്ലോവിക്കാണ് ഇന്ത്യയിൽ എത്തുക.

അടുത്തയാഴ്ച ഇന്ത്യയിലേക്ക് പുറപ്പെടുന്ന പ്രതിനിധി സംഘത്തെ കൺസ്ട്രക്ഷൻ ആൻഡ് ഹൗസിംഗ് മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ യെഹൂദ മോർഗൻസ്റ്റേണും അനുഗമിക്കും. ചൊവ്വാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു “ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്കുള്ള വിദേശ തൊഴിലാളികളുടെ വരവ് സംബന്ധിച്ച് ചർച്ച ചെയ്തു”, എന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

നിർമ്മാണ പദ്ധതികൾ തുടരാൻ ഇസ്രായേലിന് തൊഴിലാളികളെ അടിയന്തിരമായി ആവശ്യമുണ്ട്. ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലക്ഷക്കണക്കിന് ആളുകളെ വിദേശത്ത് നിന്ന് കൊണ്ടുവരാൻ കരാറുകാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . നിർമ്മാണ വ്യവസായത്തിലെ 80,000 തൊഴിലാളികളുള്ള ഏറ്റവും വലിയ സംഘം പലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിൽ നിന്നും 17,000 പേർ ഗാസ മുനമ്പിൽ നിന്നുമാണ് വരുന്നത് . ഇവരിൽ ഭൂരിഭാഗത്തിന്റെയും വർക്ക് പെർമിറ്റുകൾ ഇസ്രായേൽ റദ്ദാക്കിയിട്ടുണ്ട്.

 

Tags: palastineISRAYEL
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies