ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2026, 07:59 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമല അയ്യപ്പ ക്ഷേത്രത്തിലെയും മാളികപ്പുറം ക്ഷേത്രത്തിലെയും പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. പന്തളം കൊട്ടാരത്തില്‍നിന്നുള്ള ദേവനന്ദന്‍ അര്‍ജുനെയും അനശ്വര എം. രഞ്ജിത്തിനെയുമാണ് നറുക്കെടുപ്പിനായി നിയോഗിച്ചിരിക്കുന്നത്. രാവിലെ എട്ടോടെ സന്നിധാനത്തും മാളികപ്പുറത്തുമായി നറുക്കെടുപ്പ് നടക്കുമെന്നാണ് വിവരം.
പന്തളം കൊട്ടാരത്തിലെ രാമവര്‍മ രാജയാണ് കുട്ടികളെ നറുക്കെടുപ്പിനായി നിയോഗിച്ചത്. സുപ്രീംകോടതിയുടെ 2011ലെ ഉത്തരവിന്റെയും വിരമിച്ച ജസ്റ്റിസ് കെ.ടി. തോമസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടികയില്‍ ഏഴുപേരും മാളികപ്പുറം മേല്‍ശാന്തി തിരഞ്ഞെടുപ്പിനുള്ള പട്ടികയില്‍ അഞ്ചുപേരുമാണുള്ളത്. മാളികപ്പുറം പട്ടികയിലുള്ള അഞ്ചുപേരും ശബരിമല പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ രണ്ട് ക്ഷേത്രങ്ങളിലുമായി ആകെ ഏഴുപേരാണ് നറുക്കെടുപ്പില്‍ പരിഗണിക്കപ്പെടുന്നത്.

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചവര്‍:
1. അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി
2. എ. ദാമോദരന്‍ നമ്പൂതിരി
3. എസ്. ഹരികുമാര്‍
4. പി.കെ. ഹരിശങ്കര്‍
5. ടി.എന്‍. ഉണ്ണികൃഷ്ണന്‍
6. വി.എസ്. ശങ്കരന്‍ നമ്പൂതിരി
7. എന്‍.കെ. രാമന്‍ നമ്പൂതിരി
മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ അഞ്ചുപേര്‍
1. അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി
2. എ. ദാമോദരന്‍ നമ്പൂതിരി
3. പി.കെ. ഹരിശങ്കര്‍
4. വി.എസ്. ശങ്കരന്‍ നമ്പൂതിരി
5. എന്‍.കെ. രാമന്‍ നമ്പൂതിരി

അതേസമയം, ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍ദേശം നല്‍കി. തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി നിലയ്‌ക്കലില്‍ സന്ദര്‍ശനം നടത്തിയ ശേഷം പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.

സന്നിധാനം, പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളിലെയും മറ്റ് തീര്‍ഥാടന കേന്ദ്രങ്ങളിലെയും നിര്‍മാണ-അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതി സെക്രട്ടറിമാര്‍ വഴി സര്‍ക്കാരിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിലയ്‌ക്കലിലെ 21 പാര്‍ക്കിങ് ഗ്രൗണ്ടുകളും വൃത്തിയാക്കി മികച്ച രീതിയില്‍ സജ്ജമാക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. നിലയ്‌ക്കലില്‍ പുതുതായി നിര്‍മിച്ച പൊലീസ് ബാരക്കില്‍ 600 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. പഴയ ബാരക്കിന്റെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കണം.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പമ്പ-ചാലക്കയം റോഡിന്റെ ആധുനിക രീതിയിലുള്ള നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തോട് ആവശ്യപ്പെട്ടു. മറ്റ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ രണ്ടാഴ്ചയ്‌ക്കകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. നിലയ്‌ക്കലില്‍ ജര്‍മന്‍ മാതൃകയിലുള്ള പന്തലോടുകൂടിയ പൊലീസ് എയ്ഡ് പോസ്റ്റ് നിര്‍മിക്കണം. പമ്പയിലെയും സന്നിധാനത്തെയും പൊലീസ് മെസ്, പമ്പയിലെ പഴയ പൊലീസ് സ്റ്റേഷന്‍, സന്നിധാനത്തെ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണം. മരക്കൂട്ടം-ശരംകുത്തി പാതയില്‍ ബാരിക്കേഡുകള്‍ ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ഥാടനകാലത്ത് ഭക്തര്‍ക്ക് സുരക്ഷിതവും സുഗമവുമായ ദര്‍ശനം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് യോഗത്തില്‍ പ്രധാനമായും വിലയിരുത്തിയത്.

 

Tags: SABARIMALAMalikapuramselectionMelshanthi
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies