തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്ണറായി ഓംപ്രകാശ് മാഥൂര് ഈ മാസം 23ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്ക്കും. നിലവിലെ ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് ആര്ലേക്കര് 22ന് ചുമതല ഒഴിയും. തമിഴ്നാട് ഗവര്ണറായാണ് ആര്ലേക്കര്ക്ക് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. 23ന് രാവിലെ 11.30ന് ലോക്ഭവനില് നടക്കുന്ന ചടങ്ങില് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന് സെന് പുതിയ ഗവര്ണര്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
നിലവില് സിക്കിം ഗവര്ണറായ ഓംപ്രകാശ് മാഥൂര് രാജസ്ഥാന് സ്വദേശിയാണ്. ബിജെപിയുടെ മുതിര്ന്ന നേതാവായ അദ്ദേഹം സംഘടനാ രംഗത്തും സജീവമായിരുന്നു.















