ഗ്വാളിയാര്: മധ്യപ്രദേശിലെ ഗ്വാളിയാറില് ക്ഷേത്രദര്ശനത്തിനെത്തിയ ഭക്തര്ക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി 13 പേര് മരിച്ചു. അപകടത്തില് 39 പേര്ക്ക് പരിക്കേറ്റു. ഷീത്ല മാതാ ക്ഷേത്രത്തിലേക്ക് ദര്ശനത്തിനായി പോയ ഭക്തരുടെ കൂട്ടത്തിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്. തുടര്ന്ന് ക്ഷേത്രത്തിന്റെ കവാടത്തില് ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തില് പരിക്കേറ്റവരെ ഉടന്തന്നെ സമീപത്തെ ആശുപത്രികളില് പ്രവേശിപ്പിച്ചു. പരിക്കേറ്റവരില് ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…















