ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനം, സേവന വ്യവസ്ഥകൾ, ഓഫീസ് കാലാവധി എന്നിവ സംബന്ധിച്ച ബിൽ ലോക്‌സഭയിൽ പാസാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് അംഗങ്ങളുടെ നിയമന നടപടിക്രമങ്ങളാണ് ബില്ലിൽ ഉൾകൊള്ളച്ചിട്ടുള്ളത്. കമ്മീഷനെ തിരഞ്ഞെടുക്കാനുള്ള സമിതിയിൽ നിന്നും സുപ്രീം കോടതിയെ ഒഴിവാക്കി.
രാജ്യസഭയുടെ അംഗീകരം ലഭിച്ചിരുന്നെങ്കിലും വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് ലോക്സഭയിൽ ഭേദഗതികൾ അവതരിപ്പിക്കുകയായിരുന്നു. ഇതോടെ നിയമനിർമ്മാണം പാർലമെന്റിന് അംഗീകാരം ലഭിച്ചു. ബിൽ ഇനി രാഷ്‌ട്രപതിയുടെ സമ്മതത്തിന് അയക്കും.
പുതിയ ബിൽ അനുസരിച്ച്, നിലവിലുള്ള അല്ലെങ്കിൽ മുൻ-സിഇസി അല്ലെങ്കിൽ ഇസി എന്നിവയ്‌ക്കെതിരായ സിവിൽ അല്ലെങ്കിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് കോടതികളെ വിലക്കിയിട്ടുണ്ട്, ഔദ്യോഗിക നിർവ്വഹണത്തിനിടയിൽ ചെയ്ത പ്രവൃത്തികളുടെയോ പറയുന്ന വാക്കുകളുടെയോ പേരിൽ ഇവർക്ക് മേൽ നടപടി സ്വീകരിക്കാൻ സാധിക്കില്ല.















