കൊച്ചി: സൗജന്യമായി മീൻ നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ മീൻവിൽപ്പനക്കാരനായ വയോധികന് നേരെ ക്രൂരാക്രമണം. എറണാകുളം ഫോർട്ട് കൊച്ചിയിലാണ് സംഭവം. സംഭവത്തിൽ പ്രതിയായ ബൈജുവിനെ ഫോർട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു
മീൻവിൽപ്പനക്കാരനായ ഹനീഫിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. സൗജന്യമായി മീൻ ആവശ്യപ്പെട്ട ബൈജു, അത് നൽകാൻ ഹനീഫ് തയ്യാറാകാതിരുന്നതോടെ പ്രകോപിതനായി കരിങ്കല്ല് ഉപയോഗിച്ച് തലയ്‌ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഹനീഫിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















