ബസിൽ ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട; സ്പീക്കർ ഉപയോഗിച്ചാൽ തമിഴ്നാട്ടിൽ 1000 വരെ പിഴ
Wednesday, July 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബസിൽ ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട; സ്പീക്കർ ഉപയോഗിച്ചാൽ തമിഴ്നാട്ടിൽ 1000 വരെ പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2026, 05:10 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ. സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോൺ സ്പീക്കർ ഉപയോഗിക്കുന്നവരിൽ നിന്ന് 500 രൂപ മുതൽ 1000 രൂപ വരെ പിഴ ഈടാക്കും.

തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലുള്ള എം.ടി.സി, എസ്.ഇ.ടി.സി ഉൾപ്പെടെ ഇരുപതിനായിരത്തോളം സർക്കാർ ബസുകളിൽ പുതിയ നിർദ്ദേശം കർശനമായി നടപ്പാക്കാനാണ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകിയിരിക്കുന്നത്.

യാത്രക്കാരെ ബോധവൽക്കരിക്കുന്നതിനായി എല്ലാ ബസുകളിലും പ്രത്യേക അറിയിപ്പുകൾ പതിപ്പിക്കും. മുൻവാതിലിന് സമീപം, ബസിന്റെ മധ്യഭാഗം, പിൻവാതിലിന് സമീപം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലാണ് നോട്ടീസ് പതിപ്പിക്കുക.

പാട്ടുകളും വീഡിയോകളും കേൾക്കാൻ ഇയർഫോൺ അല്ലെങ്കിൽ ബ്ലൂടൂത്ത് ഹെഡ്ഫോൺ ഉപയോഗിക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു. ദീർഘദൂര യാത്രകളിലും തിരക്കേറിയ സമയങ്ങളിലും ഫോൺ സ്പീക്കറിൽ സംസാരിക്കുന്നതും വീഡിയോ കാണുന്നതും മറ്റ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

സ്പീക്കർ ഉപയോഗിച്ച് ശല്യമുണ്ടാക്കുന്ന യാത്രക്കാരോട് ശബ്ദം കുറയ്‌ക്കാനോ ഫോൺ ഓഫ് ചെയ്യാനോ ആവശ്യപ്പെടാൻ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

മോട്ടോർ വെഹിക്കിൾസ് റെഗുലേഷൻസ് 2017ലെ റൂൾ 5(10), തമിഴ്നാട് മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989ലെ റൂൾ 228 എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. ചെന്നൈ മെട്രോ റെയിലിലും പൊതുസ്ഥലങ്ങളിൽ സ്പീക്കർ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി 2,500 രൂപ വരെ പിഴ ഈടാക്കുന്ന നടപടി അടുത്തിടെ ആരംഭിച്ചിരുന്നു.

Tags: tamil naduMobile Phone
ShareTweetSendShare

More News from this section

മുടിയിലൂടെ രോഗം പടരുമെന്ന് വ്യാജ പ്രചാരണം; 15,000 വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ തല മൊട്ടയടിപ്പിച്ചു, തട്ടിപ്പുകാരനെ തേടി പൊലീസ്

ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ മോദി സർക്കാരിന്റെ കടുത്ത നടപടി; പൊതുപരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി

വേദനാജനകമായ യാദൃശ്ചികത; അച്ഛൻ ദേവ് ആനന്ദ് വിടപറഞ്ഞ അതേ ലണ്ടൻ ആശുപത്രിയിൽ മകൻ സുനിൽ ആനന്ദിനും അന്ത്യം; അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നതിനിടെ മരണം

154 ക്രിമിനൽ കേസുകൾ; തലയ്‌ക്ക്  ഒരു കോടി രൂപ; രണ്ട് പതിറ്റാണ്ട് സുരക്ഷാസേനയെ വെട്ടിച്ച് നടന്ന കമ്യൂണിസ്റ്റ് ഭീകരനേതാവ് ഒടുവിൽ കുടുങ്ങി; മിസിർ ബെസ്‌റ അറസ്റ്റിൽ

 257 നിരപരാധികളുടെ ജീവനെടുത്ത 1993ലെ മുംബൈ സ്ഫോടനം: മുഖ്യസൂത്രധാരൻ ടൈഗർ മേമന്റെ ഓഫീസും ഫ്ലാറ്റുകളും ലേലം ചെയ്തു; 33 വർഷങ്ങൾക്ക് ശേഷം നടപടി

ഗ്രൂപ്പ് പോര് തെരുവിലേക്ക്; കോൺഗ്രസ് ഓഫീസിൽ കൂട്ടത്തല്ല്; എ.ഐ.സി.സി നിരീക്ഷകന്റെ മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി, ദൃശ്യങ്ങൾ വൈറൽ

Latest News

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി

ബസിൽ ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട; സ്പീക്കർ ഉപയോഗിച്ചാൽ തമിഴ്നാട്ടിൽ 1000 വരെ പിഴ

‘ബ്രിട്ടാസ് വല്ല പലചരക്ക് കടയുടെയും പറ്റ് ബുക്ക് കണ്ട് തെറ്റിദ്ധരിച്ചതാകാനേ വഴിയുള്ളൂ’; ആർ.എസ്.എസ് ഹിറ്റ് ലിസ്റ്റിൽ മൂന്നാമത്തെയാളാണ് പോലും; കണക്കിന് പരിഹസിച്ച് യുവരാജ് ഗോകുൽ

‘ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് പണമൊഴുക്കി’; പ്രവാസി വ്യവസായി മുഹമ്മദ് ഷാജിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ; ഇരുവരും റിമാൻഡിൽ

കാണാതായ ട്രാവൽ വ്ലോഗറെ കണ്ടെത്തി; മുഹമ്മദ് ദിൽഷാദ് ആശുപത്രിയിൽ ചികിത്സയിലെന്ന് സുഹൃത്ത്

സൗജന്യമായി മീൻ നൽകാത്തതിന് വയോധികന് നേരെ ക്രൂരമായ ആക്രമണം; കരിങ്കല്ലുകൊണ്ട് തലയ്‌ക്കടിച്ച പ്രതി അറസ്റ്റിൽ

ഓൺലൈൻ ഡെലിവറിയുടെ മറവിൽ എംഡിഎംഎ വിൽപ്പന; വടകര കേസിൽ ഒരാൾ കൂടി റിമാൻഡിൽ; കൂടുതൽ അറസ്റ്റുകൾ ഉടൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies