ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചത്. രജൗരിയിലെ പൂഞ്ച് മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്ക്കിറങ്ങിയ സൈനികർക്ക് നേരെയാണ് ഭീകരർ ഒളിയാക്രമണം നടത്തിയത്.
ഇന്നലെ വൈകിട്ട് രജൗരി സെക്ടറിലെ താനമന്ദി ഏരിയയിൽ വച്ചായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ട് സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. താനമന്ദി ഏരിയയിലേക്ക് കൂടുതൽ സൈന്യം എത്തിയതായും ഭീകർക്കായുള്ള തിരച്ചിൽ വ്യാപകമാക്കിയതായും അധികൃതർ അറിയിച്ചു.