എന്ത് പ്രഹസനമാണ് നടത്തുന്നത്? പാവപ്പെട്ടവർ ഇങ്ങനെ സാധനങ്ങൾ വാങ്ങേണ്ടി വന്നത് ബുദ്ധിമുട്ടുള്ള കാര്യം: സർക്കാരിനെതിരെ ആഞ്ഞടിച്ച് തൃശൂർ മേയർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്ത് പ്രഹസനമാണ് നടത്തുന്നത്? പാവപ്പെട്ടവർ ഇങ്ങനെ സാധനങ്ങൾ വാങ്ങേണ്ടി വന്നത് ബുദ്ധിമുട്ടുള്ള കാര്യം: സർക്കാരിനെതിരെ ആഞ്ഞടിച്ച് തൃശൂർ മേയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 01:44 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: സർക്കാരിനെതിരെ ആഞ്ഞടിച്ച് തൃശൂർ മേയർ. പാവപ്പെട്ടവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുതെന്നും സപ്ലൈകോ മാർക്കറ്റിൽ ഇന്ന് ഉണ്ടായത് വലിയ തെറ്റാണെന്നും മേയർ പറഞ്ഞു. തൃശൂരിൽ സർക്കാരിന്റെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങിയതിനെ തുടർന്നാണ് മേയർ പ്രതികരിച്ചത്. സബ്സിഡി സാധനങ്ങളില്ലാത്തതിനെ തുടർന്നാണ് ഉദ്ഘാടനം മുടങ്ങിയത്. ഉദ്ഘാടകനായ മേയർ എംകെ വർഗീസും എംഎൽഎ പി ബാലചന്ദ്രനും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് നിന്നും പോയതിന് ശേഷമാണ് പ്രതികരണവുമായി രം​ഗത്ത് എത്തിയിരിക്കുന്നത്.

വീടുകൾ നിയന്ത്രിക്കുന്ന അമ്മമാർ മല്ലിയും ചെറുപയറും മാത്രമേയുള്ളൂ എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം നടത്തിയത്. ഈ സാധനങ്ങൾ എന്നുവരുമെന്ന് ചോദിച്ചെങ്കിലും ഉ​ദ്യോ​ഗസ്ഥർക്ക് മറുപടി ഇല്ലായിരുന്നു. ഞങ്ങളെ വിളിച്ച് എന്തിനാണ് അപമാനിച്ചതെന്നും ഉ​ദ്യോ​ഗസ്ഥരോട് ചോദിച്ചതായി തൃശൂർ മേയർ പറഞ്ഞു.

ഉദ്ഘാടന ദിവസം സാധനങ്ങൾ ഇല്ലാതെ ഉദ്ഘാടനം ചെയ്യുന്നത് മാനസിക വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. എന്ത് പ്രഹസനമാണ് നടത്തുന്നത് എന്ന് എംഎൽഎ പറഞ്ഞു. മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്. പാവപ്പെട്ടവർക്ക് ഇങ്ങനെ വെയിൽ കൊണ്ട് സാധനങ്ങൾ വാങ്ങേണ്ടി വന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വിഷയം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും ഇന്ന് സപ്ലൈകോ മാർക്കറ്റിൽ ഉണ്ടായത് വലിയ തെറ്റാണെന്നും മേയർ എംകെ വർഗീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് എല്ലാ ജില്ലകളിലും ഇന്ന് മുതൽ കൺസ്യൂമർ ഫെഡ് ക്രിസ്മസ്-പുതുവത്സര ചന്തകൾ ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. സപ്ലൈകോ വഴി 13 ഇനങ്ങൾ സബ്‌സിഡിയായി നൽകുമെന്നായിരുന്നു വാഗ്ദാനം. ഇതിന് പുറമേ നോൺ-സബ്സിഡി സാധനങ്ങൾ അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുമെന്നും അറിയിച്ചിരുന്നു. ഇതിനായി സർക്കാർ 1.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ സബ്സിഡി സാധനങ്ങളായി ചെറുപയറും വെളിച്ചെണ്ണയും മാത്രമാണ് ഉള്ളതെന്നാണ് നാട്ടുകാർ പറയുന്നത്.

Tags: supplycoTrissur Mayor
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies