തൃശൂർ: ബൈക്ക് നിയന്ത്രണം വിട്ട് പാടത്തേയ്‌ക്ക് മറിഞ്ഞുവീണ് യുവാവ് മരിച്ചു. ചാലക്കുടി മേലൂരിലായിരുന്നു സംഭവം. ചാലക്കുടി സ്വദേശി ബിനു (23) ആണ് മരിച്ചത്. പുഷ്പഗിരി പിണ്ടാണ്ടി നായ്‌മേലി തോടിന് സമീപമാണ് അപകടം നടന്നത്. കുന്നപ്പിള്ളിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.















