ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃക; അതേ പൂജകൾ, സർപ്പക്കാവ്; കുട്ടികൾക്കായി മത പാഠശാല; അമേരിക്കയിലെ ക്ഷേത്രം വ്യത്യസ്തമാകുമ്പോൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃക; അതേ പൂജകൾ, സർപ്പക്കാവ്; കുട്ടികൾക്കായി മത പാഠശാല; അമേരിക്കയിലെ ക്ഷേത്രം വ്യത്യസ്തമാകുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 12:16 pm IST
FacebookTwitterWhatsAppTelegram

ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ അതേ ചടങ്ങുകളുള്ള ഒരു ക്ഷേത്രമുണ്ട്. അത് കേരളത്തിലോ ഭാരതത്തിലോ അല്ല. അമേരിക്കയിലെ ഹൂസ്റ്റണിലാണ് ഗുരുവായൂർ ക്ഷേത്രത്തിലെ അതേ ചടങ്ങുകളും പ്രതിഷ്ഠയുമുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ വാസ്തുവിദ്യയാണ് ഇവിടെയും ഉപയോഗപ്പെടുത്തിയത്.

ബലാലയ പ്രതിഷ്ഠ 2010ൽ

2010 ലാണ് ഹൂസ്റ്റൺ ഗുരുവായൂർ ക്ഷേത്രത്തിന്റെ ബലാലയ പ്രതിഷ്ഠ നടന്നത്. അഞ്ച് വർഷം എടുത്ത്, 2015 ലാണ് ക്ഷേത്ര പ്രതിഷ്ഠ നടന്നത്. ഭാരതത്തിന് പുറത്ത് കേരള വാസ്തുവിദ്യ തനിമയിലും താന്ത്രിക വിദ്യയിലും പിന്തുടരുന്ന എക ക്ഷേത്രം കൂടിയാണിത്.

ഗുരുവായൂർ അമ്പലത്തിൽ എന്തൊക്കെ നിഷ്ടകളുണ്ടോ, എന്തോക്കെ പൂജകളുണ്ടോ അതെല്ലാം ഇവിടെയുമുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു ബ്രഹ്‌മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിപ്പാടാണ് ഇവിടത്തെ തന്ത്രി. ഏകാദേശി വ്രതവും പത്ത് ദിവസം കൊടിയറിയ ഉത്സവും ഉണ്ട്. അടുത്തിടെ സർപ്പക്കാവിൽ നാഗപ്രതിഷ്ഠയും നടത്തി.

ത്രികാല പൂജകളും അയ്യപ്പവിളക്കും

പ്രധാനമായി അയ്യപ്പസ്വാമി, ഗണപതി, ഭദ്രകാളി എന്നീ ഉപദേവതകളാണ് ക്ഷേത്രത്തിലുള്ളത്. ഉഷ പൂജ, ഉച്ചപൂജ, അത്താഴ പൂജ എന്നീ ത്രികാല പൂജകൾ ഗുരുവായൂർ ക്ഷേത്രത്തിലെ അതേ നിഷ്ടയോടെ ഇവിടെയും നടക്കുന്നു. മണ്ഡലകാലത്ത് അയ്യപ്പവിളക്കും പടിപൂജയും നടക്കുന്നുണ്ട്. മകരവിളക്കിനും ഇവിടെ പ്രത്യേക പൂജയുണ്ട്. നവരാത്രി കാലത്തും ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകളുണ്ട്. കൂടാതെ എല്ലാംമാസവും മുപ്പെട്ട് വെള്ളിയാഴ്ചയും ഭഗവതി സേവയും നടക്കുന്നുണ്ട്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ എത്തി താമസിച്ച് ഭജനമിരിക്കുന്നതും പതിവാണ്.

ഭജന മന്ദിരത്തിൽ നിന്നും ക്ഷേത്രത്തിലേക്ക്

മലയാളിയായ ശശീധരൻ നായരാണ് ക്ഷേത്രമെന്ന ആശയത്തിന് തുടക്കമിട്ടത്. 1979 ലാണ് അദ്ദേഹം ഹൂസ്റ്റണിലെത്തിയത്. ഭജന നടത്താനുളള മന്ദിരമായിരുന്നു ആദ്യം പദ്ധതിയിട്ടത്. പിന്നീടാണ് ക്ഷേത്രമെന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത്.
2008ലാണ് ക്ഷേത്രത്തിനായുള്ള സ്ഥലം ശശീധരൻ നായരും സംഘവും ചേർന്ന് വാങ്ങിയത്. കാണിപ്പയ്യൂർ എത്തിയാണ് സ്ഥലം പരിശോധിച്ചതെന്ന് ശശീധരൻനായർ പറഞ്ഞു. ഭഗവാന്റെ സാന്നിദ്യമുളള സ്ഥലമാണിതെന്നാണ് കാണിപ്പയ്യൂർ പറഞ്ഞത്, ശശീധരൻ നായർ ഓർക്കുന്നു.

മത പാഠശാലയും മലയാള പാഠശാലയും

ക്ഷേത്രത്തിനോട് ചേർന്ന് മലയാളം മത പാഠശാലയും പ്രവർത്തിക്കുന്നുണ്ട്. ഒന്ന് മുതൽ നാലാം ഗ്രേഡ് വരെയാണ് നിലവിൽ പ്രവർത്തിക്കുന്നത്. മലയാളത്തിന്റെ ആദ്യാക്ഷരം മുതൽ ഇവിടെ പഠിപ്പിച്ച് തുടങ്ങുന്നു. കൂടാതെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട് കാര്യങ്ങളും കുട്ടികളെ അഭ്യസിപ്പിക്കുന്നുണ്ട്. നാട്ടിൽ നിന്ന് എല്ലാം വിട്ട് അമേരിക്കയിൽ താമസിക്കുന്ന മലയാളികൾക്ക് ആശ്രയവും ശക്തിയുമാണ് ഇന്ന് ഹൂസ്റ്റൺ ഗുരുവായൂർ ക്ഷേത്രം

Tags: Hooston Guruvayoor TempleUS
ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies