ധനുഷ് സംവിധായകനാകുന്ന മൂന്നാം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തെത്തി. ‘നിലവുക്ക് എൻമേൽ എന്നടീ കോപം’ എന്ന റോമാന്റിക് ഡ്രാമ ചിത്രത്തിൽ മലയാളത്തിൽ നിന്ന് നിരവധി താരങ്ങളുണ്ട്. പോലീസ്കാരൻ മകൾ എന്ന ക്ലാസിക് ചിത്രത്തിൽ പിബി ശ്രീനിവാസ് പാടിയ ഗാനത്തിന്റെ വരികളിൽ നിന്നാണ് ചിത്രത്തിന് പേര് നൽകിയത്.
മലയാളികളുടെ പ്രിയതാരം മാത്യു തോമസ് ധനുഷിന്റെ സംവിധാനത്തിൽ തമിഴ് സിനിമയിൽ നായകനാവുകയാണ്. ലിയോ എന്ന ചിത്രത്തിൽ വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായി അഭിനയിച്ചിരുന്നു. അനിഖാ സുരേന്ദ്രൻ, പ്രിയാ പ്രകാശ് വാര്യർ എന്നിവരും താരനിരയിലുണ്ട്. റാബിയ, പവീഷ്, രമ്യ, വെങ്കി (വെങ്കടേഷ് മേനോൻ) എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റേതായി രണ്ട് വ്യത്യസ്ത പോസ്റ്ററുകളും ധനുഷ് എക്സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ധനുഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം. ലിയോൺ ബ്രിട്ടോ ഛായാഗ്രഹണവും പ്രസന്ന ജി.കെ എഡിറ്റിങ്ങും നിർവഹിക്കുന്നു.
#DD3 is Nilavukku enmel ennadi kobam .. A usual love story♥️ #neek .. Motion poster with @gvprakash magic https://t.co/V4kT0oFReB @wunderbarfilms pic.twitter.com/6gvJGvaXEb
— Dhanush (@dhanushkraja) December 24, 2023
“>















