അമേരിക്കൻ നടനും സംവിധായകനും പതിറ്റാണ്ടുകളുടെ തിയേറ്റർ പാരമ്പര്യമുള്ള മൈറോൺ ജി. നസ്ബോം അന്തരിച്ചു. 99 വയസായിരുന്നു. 100 വയസ് തികയാൻ ആറു ദിവസം ശേഷിക്കെയാണ് നടന്റെ അന്ത്യം. ചിക്കാഗോയിലെ വസതിയിലാണ് നസ്ബോം അന്തരിച്ചത്. മകൾ കാരെൻ ആണ് മരണ വിവരം സ്ഥിരീകരിച്ചത്. ‘ഫീൾഡ് ഓഫ് ഡ്രീംസ്, മെൻ ഇൻ ബ്ലാക്ക്,ഫാറ്റൽ അട്രാക്ഷൻ” തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ഹോളിവുഡിൽ പ്രശസ്തിയിലേക്ക് എത്തിയത്. മൈക്ക് ഒരു വർഷമായി ചികിത്സയിലായിരുന്നുവെന്ന് മകൾ പറഞ്ഞു.
ചിക്കാഗോ ഷെക്സ്പീയർ തിയേറ്ററിലടക്കം 50 വർഷത്തോളം സ്റ്റേജ് ആർട്ടിസ്റ്റായിരുന്നു. 2005 ൽ പുറത്തിറങ്ങിയ ദി മെർച്ചന്റ് ഓഫ് വെനീസിൽ അവതരിപ്പിച്ച ഷൈലോക് വലിയ പ്രശംസ നേടിയിരുന്നു. 1984ൽ ഡ്രാമ ഡെസ്ക് അവാർഡ് നേടിയിട്ടുണ്ട്.
2017ൽ റിലേറ്റിവിറ്റി എന്ന നാടകത്തിൽ ആൽബെർട്ട് ഐൻസ്റ്റീനായി വേഷമിട്ടു.
ഈ കഥാപാത്രം മൈക്കിന് വലിയ പ്രശംസ നേടികൊടുത്തിരുന്നു. മൈക്ക് നസ്ബോം നസ്ബോം 1923 ഡിസംബർ 29 ന് ഇല്ലിനോയിസിൽ ജനിച്ചു. ചിക്കാഗോയിലെ അൽബാനി പാർക്കിലാണ് അദ്ദേഹം വളർന്നത്.രണ്ടാം ലോകമഹായുദ്ധസമയത്ത് അദ്ദേഹം സഖ്യസേനയുടെ പര്യവേഷണ സേനയിൽ സേവനമനുഷ്ഠിച്ചു.















