രാജ്യത്തിനോട് കൂറില്ല..!മൂന്ന് താരങ്ങളെ രണ്ടുവർഷം വിലക്കി അഫ്ഗാനിസ്ഥാൻ; കൊൽക്കത്തയ്ക്കും ലക്നൗവിനും ഹൈദരാബാദിനും വമ്പൻ തിരിച്ചടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജ്യത്തിനോട് കൂറില്ല..!മൂന്ന് താരങ്ങളെ രണ്ടുവർഷം വിലക്കി അഫ്ഗാനിസ്ഥാൻ; കൊൽക്കത്തയ്‌ക്കും ലക്നൗവിനും ഹൈദരാബാദിനും വമ്പൻ തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 11:26 am IST
FacebookTwitterWhatsAppTelegram

രാജ്യത്തിനായി കളിക്കാൻ താത്പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് താരങ്ങളെ വിലക്ക് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പ്രധാന താരങ്ങളായ നവീൻ ഉൾ ഹഖ്, ഫസൽ ഫറൂക്കി, മുജീബ് റഹ്മാൻ എന്നിവരാണ് വിലക്ക് നേരിടുന്നത്. ഇവർക്ക് ലീ​ഗുകളിൽ കളിക്കാൻ നൽകിയിരുന്ന എൻ.ഒ.സിയും റദ്ദാക്കിയിട്ടുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കാനായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ സെൻട്രൽ കരാർ ഒപ്പിടാതെ ഒഴിവാകാൻ തീരുമാനിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയാണ് വിലക്ക്.

രാജ്യത്തിനാണ് ഏതൊരു താരവും മുൻ​ഗണന നൽകേണ്ടത്. ഇവർ പണത്തിനുവേണ്ടി ഫ്രാഞ്ചൈസി ക്രിക്കറ്റിനാണ് മുൻ​ഗണന നൽകിയത്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിയമങ്ങൾ ഏതൊരു താരവും അനുസരിക്കണം. രാജ്യത്തിനെ പ്രതിനിധീകരിക്കാനാകണം അവർ മുൻ​ഗണന നൽകേണ്ടത്. അടുത്ത രണ്ടു വർഷത്തേക്ക് ഈ താരങ്ങൾക്ക് എൻഒസി അഫ്ഗാനിസ്ഥാൻ ബോർഡ് നൽകില്ല. സെൻട്രൽ കോൺടാക്ടിൽ നിന്ന് ഈ താരങ്ങൾ മാറിനിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ നടപടി’ ബോർഡ് വ്യക്തമാക്കുന്നു.

വിവിധ ഫ്രാഞ്ചൈസി ലീ​ഗുകളിൽ പണം വാരൽ താരങ്ങളാണ് ഈ മൂവരും. ഐപിഎല്ലിലും പൊന്നുംവിലയുള്ള താരങ്ങൾ അഫ്ഗാനിസ്ഥാന്റെ സെൻട്രൽ കോൺട്രാക്ട് ഉപേക്ഷിച്ച് ഫ്രാഞ്ചൈസി ലീഗിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയതാണ് ബോർഡിനെ പ്രകോപിപ്പിച്ചത്. ഐപിഎൽ മിനി ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ്പിന്നർ മുജീബ് റഹ്മാനെ സ്വന്തമാക്കിയത്. രണ്ടുകോടി രൂപയ്‌ക്കായിരുന്നു മുജീബിനെ ടീമിലെത്തിച്ചത്. നവീൻ ഉൾ ഹക്ക് നിലവിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സും ഫസൽ ഫറൂക്കിയെ സൺറൈസേഴ്‌സ് ഹൈദരാബാദും നിലനിർത്തിയിരുന്നു.

Tags: FarooqiAfghanistanbannaveenMujeeb
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

Latest News

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies