ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. താരരാജാവ് മോഹൻലാലും ഹിറ്റ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബൻ. അടുത്ത വർഷം ജനുവരി 25 നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറും ആദ്യഗാനവും ഇതിനോടകം സൂപ്പർ ഹിറ്റായി മാറിക്കഴിഞ്ഞു.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു സംഘട്ടനത്തിന് ഒരുങ്ങുന്ന താരരാജാവിന്റെ ചിത്രമാണ് ഒഫീഷ്യൽ പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെതായി ഇതിനോടകം പുറത്തുവന്ന ഓരോ പോസ്റ്ററും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ചിത്രത്തിൽ ബോളിവുഡ് താരം സൊണാലി കുൽക്കർണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആർ ആചാരി, ഹരിപ്രശാന്ത് വർമ, രാജീവ് പിള്ള, സുചിത്ര നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.ആരാധകർക്ക് മികച്ച തീയേറ്റർ എക്‌സ്പീരിയൻസ് നൽകുന്ന ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്ന് ഉറപ്പാണ്.
View this post on Instagram
രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു 130 ദിവസം നീണ്ട ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മലൈക്കോട്ടൈ വാലിബന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ജോൺ ആൻഡ് മേരി ക്രിയേറ്റിവ്സ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്‌ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയും എഡിറ്റിംഗ് ദീപു ജോസഫുമാണ്. ചിത്രത്തിന്റെ മേക്കപ്പ് നിർവഹിക്കുന്നത് റോണക്സ് സേവ്യറാണ്.















