ആമുഖം ഒട്ടും ആവശ്യമില്ലാത്തയാളാണ് രത്തൻ ടാറ്റ എന്നറിയപ്പെടുന്ന രത്തൻ നേവൽ ടാറ്റ. വ്യവസായിയും സംരംഭകനും ടാറ്റ സൺസ് എമിരിറ്റസ് ചെയർമാനുമായ എമിരിറ്റസ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രശസ്തനാണ് . 1937 നവംബർ 28 ന് ജനിച്ച അദ്ദേഹത്തെ വളർത്തിയത് മുത്തശ്ശി നവജ്ബായ് ടാറ്റയാണ്. രാഷ്ട്രനിർമ്മാണത്തിനായുള്ള അളവറ്റ സംഭാവനകൾ പരിഗണിച്ച് പത്മവിഭൂഷൻ (2008), പത്മഭൂഷൺ (2000) എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
രത്തൻ ടാറ്റയെ കുറിച്ച് അധികം അറിയാത്ത രസകരവും അജ്ഞാതവുമായ ചില വസ്തുതകൾ
*ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകൻ ജാംഷെഡ്ജി ടാറ്റ രത്തൻ ടാറ്റയുടെ മുതുമുത്തച്ഛനാണ്. 1948-ൽ അദ്ദേഹത്തിന് പത്ത് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു, അതിനു ശേഷം മുത്തശ്ശിയായ നവാജ്ഭായിയാണ് അദ്ദേഹത്തെ വളർത്തിയത്.
* അവിവാഹിതനാണ് രത്തൻ ടാറ്റ. മുൻപ് നാല് തവണ വിവാഹത്തിന് അടുത്തെത്തിയെങ്കിലും പല കാരണങ്ങളാൽ വിവാഹം കഴിക്കാൻ കഴിഞ്ഞില്ല. ലോസ് ഏഞ്ചൽസിൽ ജോലി ചെയ്യുന്നതിനിടയിൽ ഒരു പെൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 1962ലെ ഇന്ത്യ-ചൈന യുദ്ധം മൂലം പെൺകുട്ടിയെ ഇന്ത്യയിലേക്ക് അയക്കുന്നതിനെ മാതാപിതാക്കൾ എതിർത്തിരുന്നു. അതിനുശേഷം രത്തൻ ടാറ്റ വിവാഹത്തെ കുറിച്ച് ആലോചിച്ചതേയില്ല.
*രത്തൻ ടാറ്റ എട്ടാം ക്ലാസ് വരെ മുംബൈയിലെ കാംപിയൻ സ്കൂളിലാണ് പഠിച്ചത്. തുടർന്ന് ജോൺ കോണൻ സ്കൂൾ, ഷിംലയിലെ ബിഷപ്പ് കോട്ടൺ സ്കൂൾ എന്നിവിടങ്ങളിലും പഠിച്ചു. 1955-ൽ ന്യൂയോർക്ക് സിറ്റിയിലെ റിവർഡേൽ കൺട്രി സ്കൂളിൽ നിന്നാണ് അദ്ദേഹം ഡിപ്ലോമ നേടിയത്.
*1961 ലാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിലെ കരിയർ ആരംഭിച്ചത്. ടാറ്റ സ്റ്റീലിന്റെ ഷോപ്പ് ഫ്ളോറിലായിരുന്നു അദ്ദേഹം ആദ്യം നിയമിതനായത്. പിന്നീട് പഠനം പൂർത്തിയാക്കാൻ ഹാർവാർഡ് ബിസിനസ് സ്കൂളിൽ പോയി. കോർണൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ആർക്കിടെക്ചറിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് രത്തൻ ടാറ്റ.
*രത്തൻ ടാറ്റയുടെ നേതൃത്വത്തിലാണ് ആംഗ്ലോ-ഡച്ച് സ്റ്റീൽ നിർമ്മാതാക്കളായ കോറസ്, ബ്രിട്ടീഷ് ഓട്ടോമോട്ടീവ് കമ്പനിയായ ജാഗ്വാർ ലാൻഡ് റോവർ, ബ്രിട്ടീഷ് ടീ കമ്പനിയായ ടെറ്റ്ലി എന്നിവയുമായി ടാറ്റ ഗ്രൂപ്പ് ലയിച്ചത്.
*2009-ലാണ്, ഇന്ത്യയിലെ ഇടത്തരക്കാർക്ക് താങ്ങാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ കാർ എന്ന ആശയവുമായി രംഗത്തെത്തിയത്. ഒടുവിൽ ഒരു ലക്ഷം രൂപയ്ക്ക് ടാറ്റ നാനോ പുറത്തിറക്കുകയും ചെയ്തു .
*ജീവകാരുണ്യ പ്രവർത്തനത്തിനും അദ്ദേഹം പ്രശസ്തനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഇന്ത്യയിൽ നിന്നുള്ള ബിരുദ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി കാർണൽ സർവകലാശാലയിൽ 28 മില്യൺ ഡോളർ ടാറ്റ സ്കോളർഷിപ്പ് ആരംഭിച്ചു.
*2010-ൽ, അദ്ദേഹം പഠിച്ച ഹാർവാർഡ് ബിസിനസ് സ്കൂളിൽ ഒരു എക്സിക്യൂട്ടീവ് സെന്റർ നിർമ്മിക്കുന്നതിന് 50 മില്യൺ ഡോളറാണ് സംഭാവന നൽകിയത്
*2014-ൽ, ഐഐടി-ബോംബെയ്ക്ക് ടാറ്റ ഗ്രൂപ്പ് 95 കോടി രൂപ സംഭാവന നൽകി. കൂടാതെ പരിമിതമായ സൗകര്യങ്ങളുള്ള ജനങ്ങളുടെയും സമൂഹത്തിന്റെയും ആവശ്യങ്ങൾക്ക് അനുയോജ്യമായ ഡിസൈൻ, എഞ്ചിനീയറിംഗ് ഐഡികൾ എന്നിവ വികസിപ്പിക്കുന്നതിനായി ടാറ്റ സെന്റർ ഫോർ ടെക്നോളജി ആൻഡ് ഡിസൈൻ (TCTD) രൂപീകരിക്കുകയും ചെയ്തു .
*ജാംഷൈഡ്ജി ടാറ്റയുടെ കാലം മുതൽ മഴക്കാലത്ത് തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന ചരിത്രമാണ് ബോംബെ ഹൗസിനുള്ളത് . രത്തൻ ടാറ്റയും ഇതേ പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരനാണ്. അദ്ദേഹത്തിന്റെ ബോംബെ ഹൗസിൽ തെരുവ് നായ്ക്കൾക്കായി ഒരു കെന്നൽ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഈ കെന്നലിൽ ഭക്ഷണം, വെള്ളം, കളിപ്പാട്ടങ്ങൾ, കളിസ്ഥലം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.