ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം! രത്തൻ ടാറ്റയുടെ ഐതിഹാസിക ജീവിതം അറിയാം..
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം! രത്തൻ ടാറ്റയുടെ ഐതിഹാസിക ജീവിതം അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 11:31 am IST
Facebook
Twitter
WhatsAppTelegram

ആമുഖം ഒട്ടും ആവശ്യമില്ലാത്തയാളാണ് രത്തൻ ടാറ്റ എന്നറിയപ്പെടുന്ന രത്തൻ നേവൽ ടാറ്റ. വ്യവസായിയും സംരംഭകനും ടാറ്റ സൺസ് എമിരിറ്റസ് ചെയർമാനുമായ എമിരിറ്റസ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രശസ്തനാണ് . 1937 നവംബർ 28 ന് ജനിച്ച അദ്ദേഹത്തെ വളർത്തിയത് മുത്തശ്ശി നവജ്ബായ് ടാറ്റയാണ്. രാഷ്‌ട്രനിർമ്മാണത്തിനായുള്ള അളവറ്റ സംഭാവനകൾ പരിഗണിച്ച് പത്മവിഭൂഷൻ (2008), പത്മഭൂഷൺ (2000) എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

രത്തൻ ടാറ്റയെ കുറിച്ച് അധികം അറിയാത്ത രസകരവും അജ്ഞാതവുമായ ചില വസ്തുതകൾ 

*ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകൻ ജാംഷെഡ്ജി ടാറ്റ രത്തൻ ടാറ്റയുടെ മുതുമുത്തച്ഛനാണ്. 1948-ൽ അദ്ദേഹത്തിന് പത്ത് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു, അതിനു ശേഷം മുത്തശ്ശിയായ നവാജ്ഭായിയാണ് അദ്ദേഹത്തെ വളർത്തിയത്.

*  അവിവാഹിതനാണ് രത്തൻ ടാറ്റ. മുൻപ് നാല് തവണ വിവാഹത്തിന് അടുത്തെത്തിയെങ്കിലും പല കാരണങ്ങളാൽ വിവാഹം കഴിക്കാൻ കഴിഞ്ഞില്ല. ലോസ് ഏഞ്ചൽസിൽ ജോലി ചെയ്യുന്നതിനിടയിൽ ഒരു പെൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 1962ലെ ഇന്ത്യ-ചൈന യുദ്ധം മൂലം പെൺകുട്ടിയെ ഇന്ത്യയിലേക്ക് അയക്കുന്നതിനെ മാതാപിതാക്കൾ എതിർത്തിരുന്നു. അതിനുശേഷം രത്തൻ ടാറ്റ വിവാഹത്തെ കുറിച്ച് ആലോചിച്ചതേയില്ല.

*രത്തൻ ടാറ്റ എട്ടാം ക്ലാസ് വരെ മുംബൈയിലെ കാംപിയൻ സ്‌കൂളിലാണ് പഠിച്ചത്. തുടർന്ന് ജോൺ കോണൻ സ്‌കൂൾ, ഷിംലയിലെ ബിഷപ്പ് കോട്ടൺ സ്‌കൂൾ എന്നിവിടങ്ങളിലും പഠിച്ചു. 1955-ൽ ന്യൂയോർക്ക് സിറ്റിയിലെ റിവർഡേൽ കൺട്രി സ്‌കൂളിൽ നിന്നാണ് അദ്ദേഹം ഡിപ്ലോമ നേടിയത്.

*1961 ലാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിലെ കരിയർ ആരംഭിച്ചത്. ടാറ്റ സ്റ്റീലിന്റെ ഷോപ്പ് ഫ്‌ളോറിലായിരുന്നു അദ്ദേഹം ആദ്യം നിയമിതനായത്. പിന്നീട് പഠനം പൂർത്തിയാക്കാൻ ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ പോയി. കോർണൽ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ആർക്കിടെക്ചറിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് രത്തൻ ടാറ്റ.

*രത്തൻ ടാറ്റയുടെ നേതൃത്വത്തിലാണ് ആംഗ്ലോ-ഡച്ച് സ്റ്റീൽ നിർമ്മാതാക്കളായ കോറസ്, ബ്രിട്ടീഷ് ഓട്ടോമോട്ടീവ് കമ്പനിയായ ജാഗ്വാർ ലാൻഡ് റോവർ, ബ്രിട്ടീഷ് ടീ കമ്പനിയായ ടെറ്റ്ലി എന്നിവയുമായി ടാറ്റ ഗ്രൂപ്പ് ലയിച്ചത്.

*2009-ലാണ്, ഇന്ത്യയിലെ ഇടത്തരക്കാർക്ക് താങ്ങാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ കാർ എന്ന ആശയവുമായി രംഗത്തെത്തിയത്. ഒടുവിൽ ഒരു ലക്ഷം രൂപയ്‌ക്ക് ടാറ്റ നാനോ പുറത്തിറക്കുകയും ചെയ്തു .

*ജീവകാരുണ്യ പ്രവർത്തനത്തിനും അദ്ദേഹം പ്രശസ്തനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഇന്ത്യയിൽ നിന്നുള്ള ബിരുദ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി കാർണൽ സർവകലാശാലയിൽ 28 മില്യൺ ഡോളർ ടാറ്റ സ്‌കോളർഷിപ്പ് ആരംഭിച്ചു.

*2010-ൽ, അദ്ദേഹം പഠിച്ച ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ ഒരു എക്സിക്യൂട്ടീവ് സെന്റർ നിർമ്മിക്കുന്നതിന് 50 മില്യൺ ഡോളറാണ് സംഭാവന നൽകിയത്

*2014-ൽ, ഐഐടി-ബോംബെയ്‌ക്ക് ടാറ്റ ഗ്രൂപ്പ് 95 കോടി രൂപ സംഭാവന നൽകി. കൂടാതെ പരിമിതമായ സൗകര്യങ്ങളുള്ള ജനങ്ങളുടെയും സമൂഹത്തിന്റെയും ആവശ്യങ്ങൾക്ക് അനുയോജ്യമായ ഡിസൈൻ, എഞ്ചിനീയറിംഗ് ഐഡികൾ എന്നിവ വികസിപ്പിക്കുന്നതിനായി ടാറ്റ സെന്റർ ഫോർ ടെക്നോളജി ആൻഡ് ഡിസൈൻ (TCTD) രൂപീകരിക്കുകയും ചെയ്തു .

*ജാംഷൈഡ്ജി ടാറ്റയുടെ കാലം മുതൽ മഴക്കാലത്ത് തെരുവ് നായ്‌ക്കളെ സംരക്ഷിക്കുന്ന ചരിത്രമാണ് ബോംബെ ഹൗസിനുള്ളത് . രത്തൻ ടാറ്റയും ഇതേ പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരനാണ്. അദ്ദേഹത്തിന്റെ ബോംബെ ഹൗസിൽ തെരുവ് നായ്‌ക്കൾക്കായി ഒരു കെന്നൽ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഈ കെന്നലിൽ ഭക്ഷണം, വെള്ളം, കളിപ്പാട്ടങ്ങൾ, കളിസ്ഥലം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

 

 

Tags: birthdayratan tata
Share
Tweet
SendShare

More News from this section

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies