തിരുവനന്തപുരം: വിഴിഞ്ഞത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് ഏഴു വയസുകാരന് ദാരുണാന്ത്യം. കാവിൻപുറം സ്വദേശി സിബിൻ ദീപ ദമ്പതികളുടെ മകൻ ആരോൺ ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്.
മാതാപിതാക്കൾക്കും അഞ്ചുമാസം പ്രായമുള്ള സഹോദരിക്കുമൊപ്പം ബൈക്കിന്റെ മുൻ വശത്തിരുന്നായിരുന്നു ആരോൺ സഞ്ചരിച്ചിരുന്നത്. ഇതിനിടിയിൽ ബൈക്ക് നിയന്ത്രണം വിടുകയും നിർത്തിയിട്ടിരുന്ന ലോറിയിൽ പോയി ഇടിക്കുകയുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ നാട്ടുകാരും ലോറി ജീവനക്കാരും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.