തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 88-കാരൻ പിടിയിൽ. വർക്കല സ്വദേശി വാസുദേവനാണ് പിടിയിലായത്. നാലും, ഏഴും വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ ബലാത്സംഗം ചെയ്തത്. സ്കൂളിലെത്തിയ കുട്ടികൾ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ധ്യാപകർ വിവരങ്ങൾ അന്വേഷിച്ചതോടെയാണ് ബലാത്സംഗം ചെയ്യപ്പെട്ട കാര്യം വിദ്യാർത്ഥികൾ പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടികളുടെ വെളിപ്പെടുത്തലിനെ തുടർന്ന് മുൻ കെഎസ്ഇബി ജീവനക്കാരനായ വാസുദേവനെ പോക്സോ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.