തല വെട്ടുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം ; ചാനലിനും ടി ഡി പി അനുഭാവിയായ ആക്ടിവിസ്റ്റിനുമെതിരെ രാം ഗോപാൽ വർമ്മ ഡി ജിപിക്ക് പരാതി നൽകി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തല വെട്ടുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം ; ചാനലിനും ടി ഡി പി അനുഭാവിയായ ആക്ടിവിസ്റ്റിനുമെതിരെ രാം ഗോപാൽ വർമ്മ ഡി ജിപിക്ക് പരാതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 04:43 pm IST
Facebook
Twitter
WhatsAppTelegram

വിജയവാഡ: തെലുങ്ക് ആക്ടിവിസ്റ്റും ടി ഡി പി അനുഭാവിയുമായ കോളിക്കപ്പുടി ശ്രീനിവാസ റാവുവിനും പ്രാദേശിക ടിവി ചാനൽ വാർത്താ അവതാരകനുമെതിരെ ചലച്ചിത്ര സംവിധായകൻ രാം ഗോപാൽ വർമ്മ ആന്ധ്രപ്രദേശ് ഡി ജിപിക്ക് പരാതി നൽകി.

ശ്രീനിവാസ റാവുവിനെതിരെ ചൊവ്വാഴ്ച ഓൺലൈനിലും ബുധനാഴ്ച നേരിട്ടും ആന്ധ്രാപ്രദേശ് പോലീസിൽ രാം ഗോപാൽ വർമ്മ പരാതി നൽകുകയായിരുന്നു. ടിവി 5 നടത്തിയ ഒരു ലൈവ് ടെലിവിഷൻ സംവാദത്തിൽ സംവിധായകന്റെ തല വെട്ടുന്നവർക്ക് കോളിക്കാപ്പുടി ശ്രീനിവാസ റാവു ഒരു കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്യുന്ന ക്ലിപ്പുകൾ പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട് .

ആർജിവി തന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച ക്ലിപ്പുകളിൽ , കോളിക്കപ്പുടി ശ്രീനിവാസ റാവു രാം ഗോപാൽ വർമ്മയുടെ വരാനിരിക്കുന്ന ചിത്രമായ വ്യൂഹത്തെ വിമർശിക്കുന്നതും “രാം ഗോപാൽ വർമ്മയുടെ തല ആരെങ്കിലും കൊണ്ടുവന്നാൽ ഞാൻ അദ്ദേഹത്തിന് ഒരു കോടി രൂപ നൽകും” എന്ന് പറയുന്നതും കേൾക്കാം.ദയവായി നിങ്ങളുടെ വാക്കുകൾ പിൻവലിക്കുക എന്ന് അവതാരകൻ നിർബന്ധിക്കുമ്പോൾ അയാൾ ഈ വാക്കുകൾ ആവർത്തിക്കുകയാണ്. ആന്ധ്രാപ്രദേശിലെ രാഷ്‌ട്രീയത്തെ ചുറ്റിപ്പറ്റിയുള്ള വ്യൂഹം എന്ന സിനിമയുടെ ചർച്ചയ്‌ക്കിടെയാണ് ഈ വിവാദ അഭിപ്രായപ്രകടനം.nതങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ എപ്പോഴും ചീത്ത പറയുന്നതിനാൽ ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും ആരാധകർ ആർജിവിയെ ഈ സംസ്ഥാനത്ത് എവിടെയും സ്വതന്ത്രനായി വിഹരിക്കാൻ അനുവദിക്കരുത് എന്നും ശ്രീനിവാസറാവു പറയുന്നുണ്ട്.

ഈ ക്ലിപ്പുകൾ പങ്കുവെച്ചുകൊണ്ട് തന്റെ ട്വീറ്റുകൾ ഔദ്യോഗിക പരാതിയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ എക്‌സ് അക്കൗണ്ടിൽ ആർജിവി ആന്ധ്രാപ്രദേശ് പോലീസിനെ ടാഗ് ചെയ്യുകയായിരുന്നു.

“പ്രിയപ്പെട്ട @APPOLICE100, ഈ കോളിക്കപ്പുടി ശ്രീനിവാസറാവു എന്നെ കൊല്ലാൻ ₹ 1 കോടിയുടെ കരാർ നൽകി, ടിവി 5 ചാനലിലെ സാംബ എന്ന അവതാരകൻ കരാർ കൊലപാതക ആഹ്വനം 3 തവണ ആവർത്തിക്കാൻ അദ്ദേഹത്തെ സഹായിച്ചു. ദയവായി ഇത് എന്റെ ഔദ്യോഗിക പരാതിയായി പരിഗണിക്കുക.
“മറ്റുള്ളവരെ പ്രകോപിപ്പിക്കാനും എന്നെ ഉപദ്രവിക്കാനും പ്രേരിപ്പിക്കുന്ന ടിവി ചാനൽ മാനേജ്‌മെന്റിന്റെ പങ്ക് ദൃശ്യമാണ്. മാനേജിംഗ് ഡയറക്‌ടറുടെയും അതിൽ ഉൾപ്പെട്ടിരിക്കുന്നവരുടെയും പങ്ക് കണ്ടെത്താൻ ഈ പ്രശ്നം സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്, ”  ആർജിവി പറഞ്ഞു.

ബുധനാഴ്ച വിജയവാഡയിലെ ഡിജിപി ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയതായി അദ്ദേഹം പറഞ്ഞു. പരാതി നൽകുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.

ജഗൻ മോഹൻ റെഡ്ഡിയെ അനുകൂലിക്കുന്നതും ടി ഡി പി , ജനസേന ഏന്നീ പാർട്ടികളെയും അവരുടെ നേതാക്കളെയും വിമർശിക്കുന്നതുമായ വർമ്മയുടെ വരാനിരിക്കുന്ന ചിത്രമായ “വ്യൂഹം” ത്തിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് പൊട്ടിത്തെറി ഉണ്ടായത്. സിനിമയ്‌ക്കെതിരെ തന്റെ ഓഫീസിന് പുറത്ത് പ്രതിഷേധിച്ചതിന് നായിഡു, മകൻ നാരാ ലോകേഷ്, പവൻ കല്യാണ് എന്നിവരെ വർമ്മ നേരത്തെ വിമർശിച്ചിരുന്നു.
ചിത്രത്തിന്റെ ലോഞ്ച് കഴിഞ്ഞ് തിങ്കളാഴ്ച ഹൈദരാബാദിൽ ടിഡിപി , ജനസേന അനുഭാവികൾ വർമ്മയുടെ കോലം കത്തിച്ചു. മുൻ എപി മുഖ്യമന്ത്രി വൈഎസ് രാജശേഖർ റെഡ്ഡിയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ വിവാദ ചിത്രത്തിന്റെ ഉള്ളടക്കം.

‘വ്യൂഹം’ റിലീസിനെതിരെ ഹൈക്കോടതിയിൽ ഹർജി

രാം ഗോപാൽ വർമ്മയുടെ ‘വ്യൂഹം’ എന്ന ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ ടിഡിപി നേതാവ് ഗന്ത ശ്രീനിവാസ റാവു സമർപ്പിച്ച പൊതുതാൽപര്യ ഹർജി ആന്ധ്രാപ്രദേശ് ഹൈക്കോടതി സംക്രാന്തി അവധിക്ക് ശേഷം പരിഗണിക്കും. പൊതുതാൽപര്യ ഹർജി പരിഗണിച്ചപ്പോൾ അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹാജരായിരുന്നില്ല, തുടർന്നാണ് സംക്രാന്തിക്ക് ശേഷം കേസ് പരിഗണിക്കുന്നത് സംബന്ധിച്ച അറിയിപ്പ് വന്നത്.

Tags: RAM GOPAL VARMAKolikapudi Sreenivasa RaoVyuham
Share
Tweet
SendShare

More News from this section

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

Latest News

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies