'പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി'; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2026, 09:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയെ അവഗണിച്ചതുപോലെ രാഹുല്‍ ഗാന്ധിയും ഭരണഘടനയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 1947 മുതല്‍ ഇന്നുവരെ പ്രതിഷേധിക്കാനോ സമരം ചെയ്യാനോ ആളുകള്‍ സുപ്രീംകോടതിയിലേക്ക് പോയതായി കേട്ടിട്ടുണ്ടോയെന്ന് നിഷികാന്ത് ദുബെ ചോദിച്ചു. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയും അഭിഭാഷകര്‍ മുഖേന വാദിക്കുകയും ചെയ്യുന്നതാണ് നിയമപരമായ നടപടിക്രമമെന്നും അവിടെ കുത്തിയിരുന്ന് സമരം നടത്തുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കാന്‍ തെരഞ്ഞെടുപ്പും അവിശ്വാസപ്രമേയവും ഉള്‍പ്പെടെയുള്ള പാര്‍ലമെന്ററി മാര്‍ഗങ്ങളാണുള്ളതെന്ന് നിഷികാന്ത് ദുബെ പറഞ്ഞു. ചീഫ് ഇലക്ഷന്‍ കമ്മീഷണറെ നീക്കുന്നതിന് പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോള്‍ എല്ലാം ശരിയാണെന്നും പരാജയപ്പെടുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുകയാണെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി മറ്റ് പാര്‍ലമെന്റ് അംഗങ്ങളില്‍നിന്ന് ഭരണഘടനാപരമായി പ്രത്യേക പദവിയുള്ളയാളല്ലെന്നും നിഷികാന്ത് ദുബെ അഭിപ്രായപ്പെട്ടു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പ്രതിപക്ഷ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെയും നിഷികാന്ത് ദുബെ വിമര്‍ശിച്ചു. അഭിജിത് ദിപ്‌കെ, ഷര്‍ജീല്‍ ഇമാം തുടങ്ങിയവരെ പരാമര്‍ശിച്ച അദ്ദേഹം, രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയ നിലപാടുകളെയും പെരുമാറ്റത്തെയും ചോദ്യം ചെയ്തു. രാഹുല്‍ ഗാന്ധി കൂടുതല്‍ പ്രകോപനപരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളം, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ രാജി ആവശ്യപ്പെടാന്‍ രാഹുല്‍ ഗാന്ധിക്ക് ധൈര്യമുണ്ടോയെന്നും നിഷികാന്ത് ദുബെ ചോദിച്ചു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും പരാമര്‍ശിച്ച അദ്ദേഹം, പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയ നിലപാടുകളെ വിമര്‍ശിച്ചു.

Tags: Slams CongressBJP MP Nishikant Dubeymarching to Supreme Court
Share
Tweet
SendShare

More News from this section

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

Latest News

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies