അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2026, 08:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എസ്ഐആർ നടപടിക്കെതിരെ രാഹുലും ഇൻഡി മുന്നണി നേതാക്കളും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ 14 പിഴവുകൾ കണ്ടെത്തി. രേഖകളിലെ അപാകതകൾ, രേഖകളുടെ അഭാവം, കോടതി ഫീസിലെ കുറവ് തുടങ്ങി വിവിധ വീഴ്ചകളാണ് സുപ്രീംകോടതി അധികൃതർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പിഴവുകൾ പരിഹരിച്ച ശേഷമേ ഹർജി പരിഗണിക്കൂ. കോടതി ഫീസ് പോലും  കൃത്യമായി ഒടുക്കിയിട്ടില്ലെന്നും  അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരടക്കമുള്ള പ്രതിപക്ഷ നേതാക്കളാണ് തിങ്കളാഴ്ച ഹർജി സമർപ്പിച്ചത്. SIR നടപടിയിൽ ക്രമക്കേടുകൾ നടന്നെന്നും അർഹരായ വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തെന്നും ആരോപിച്ചാണ് ഹർജി. നടപടികൾ അടിയന്തരമായി നിർത്തിവയ്‌ക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

ഹർജിയിൽ കണ്ടെത്തിയ 14 പിഴവുകൾ

പ്രതിചേർത്ത ചിലരുടെ പേരുകളിലെ പൊരുത്തക്കേടുകളും സ്വകാര്യ വ്യക്തികളെ കേസിൽ കക്ഷികളാക്കിയതിന്റെ കാരണം വ്യക്തമാക്കാത്തതും സുപ്രീംകോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെയുള്ള സുപ്രീംകോടതി വിധിയുടെ പകർപ്പ് ഹർജിക്കൊപ്പം സമർപ്പിച്ചിട്ടില്ലെന്നും കണ്ടെത്തി.

രാഹുലും മല്ലികാർജുൻ ഖാർഗെയെയും ഒഴികെയുള്ള ഒൻപത് ഹർജിക്കാർ അഭിഭാഷക അധികാരപത്രമായ വക്കാലത്തുനാമ സമർപ്പിച്ചിട്ടില്ല. ഖാർഗെയുടെ തിരിച്ചറിയൽ രേഖയുടെ പകർപ്പ് അവ്യക്തമാണെന്നും കോടതി ഫീസിൽ 220 രൂപയുടെ കുറവുണ്ടെന്നും രേഖകളുടെ അച്ചടിയിലും അപാകതകളുണ്ടെന്നും രജിസ്ട്രി ചൂണ്ടിക്കാട്ടി.

 

 

 

Tags: rahul
Share
Tweet
SendShare

More News from this section

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

Latest News

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies