ഹരിയാനയിൽ ആം ആദ്മി പാർട്ടിയ്‌ക്ക് തിരിച്ചടി; മുതിർന്ന നേതാവ് നിർമ്മൽ സിംഗും മകൾ ചിത്ര സർവാരയും പാർട്ടി വിട്ടു

Published by
Janam Web Desk

ചണ്ഡീഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് മുന്നോടിയായി ഹരിയാനയിൽ ആം ആദ്മി പാർട്ടിയ്‌ക്ക് തിരിച്ചടി. പാർട്ടിയുടെ മുതിർന്ന നേതാവ് നിർമ്മൽ സിംഗും മകളും എഎപിയുടെ ഹരിയാനയിലെ വൈസ് പ്രസിഡന്റുമായ ചിത്ര സർവാരയും പാർട്ടി വിട്ടു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് പാർട്ടി വിടുന്നതെന്ന് ഇരുവരും അറിയിച്ചു. ഹരിയാനയുടെ ചുമതലയുള്ള സുശീൽ ഗുപ്തയ്‌ക്ക് ഇരുവരും രാജിക്കത്ത് നൽകി.

വ്യക്തിപരമായ കാരണങ്ങളാൾ എനിക്ക് പാർട്ടിയിൽ തുടരാൻ സാധിക്കില്ല. ഞാൻ പാർട്ടി ചുമതലകളിൽ നിന്നും പ്രാഥമികാംഗത്വത്തിൽ നിന്നും രാജി വയ്‌ക്കുകയാണ്. – നിർമ്മൽ സിംഗ് പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയാണ് നിർമ്മൽ സിംഗ്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ നോട്ടയ്‌ക്ക് താഴെ 0.48 ശതമാനമായിരുന്നു എഎപിയുടെ വോട്ട് വിഹിതം.

Share
Leave a Comment