മനാമ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ‘ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവൽ’നടക്കും. ജനുവരി12-നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സീഫിലെ എംബസിയുടെ പരിസരത്ത് വൈകുന്നേരം 6.30 മുതലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുടെയും സമൂഹങ്ങളുടെയും വൈവിധ്യമാർന്ന പൈതൃകം പ്രദർശിപ്പിക്കുന്ന പരിപാടികളാണ് ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിൽ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ പ്രദേശങ്ങളിലെ ക്ലാസിക്കൽ, നാടോടി പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന കലാപരിപാടികളും പാചകം, കരകൗശലം, സാംസ്കാരിക പരിപാടികൾ എന്നിവ ചിത്രീകരിക്കുന്ന സ്റ്റാളുകളും മേളയിലുണ്ടാകും.
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം കാഴ്ചക്കാർക്ക് സമ്മാനിക്കുന്ന പരിപാടിയിലേക്ക് എല്ലാ ഇന്ത്യൻ പ്രവാസികളെയും ക്ഷണിക്കുന്നുവെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രവേശനം സൗജന്യമാണ്.