കന്നഡ സൂപ്പർതാരം വിഷ്ണുവർദ്ധന്റെ ആദ്യചിത്രത്തിനു പ്രചോദനമായ സാഹിത്യകൃതി; പകർപ്പവകാശലംഘനത്തിനെതിരായ കേസിൽ പ്രശസ്ത എഴുത്തുകാരൻ SL ഭൈരപ്പയ്ക്ക് വിജയം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കന്നഡ സൂപ്പർതാരം വിഷ്ണുവർദ്ധന്റെ ആദ്യചിത്രത്തിനു പ്രചോദനമായ സാഹിത്യകൃതി; പകർപ്പവകാശലംഘനത്തിനെതിരായ കേസിൽ പ്രശസ്ത എഴുത്തുകാരൻ SL ഭൈരപ്പയ്‌ക്ക് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 07:10 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: പകർപ്പവകാശ ലംഘനത്തിനെതിരായ പോരാട്ടത്തിൽ പ്രശസ്‌ത സാഹിത്യകാരൻ പത്മശ്രീ പുരസ്‌കാര ജേതാവ് എസ്‌എൽ ഭൈരപ്പയ്‌ക്ക് അനുകൂലമായി മൈസൂരുവിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വിധി. രചയിതാവിന്റെ അനുവാദമില്ലാതെ ഭൈരപ്പയുടെ ‘വംശവൃക്ഷ’ എന്ന നോവൽ തെലുങ്കിൽ അനധികൃതമായി വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതിന് ഹൈദരാബാദിലെ പ്രിയദർശിനി പ്രചുരനാലിന്റെ പ്രസാധക വത്സലയ്‌ക്കെതിരെയാണ് കോടതി വിധി. ഇവർ SL ഭൈരപ്പയ്‌ക്ക് 5.05 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

ജീവിതഗന്ധിയായ സാഹിത്യ കൃതികൾക്ക് പേരുകേട്ട ഭൈരപ്പ’വംശവൃക്ഷ’ എന്ന നോവൽ രചിച്ചത് 1960-ലാണ്. കന്നഡ സാഹിത്യത്തിൽ ഏറെ ശ്രദ്ധ നേടിയ ഈ നോവൽ പല യുണിവേഴ്സിറ്റികളും പാഠപുസ്തകമാക്കിയിരുന്നു. ഈ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച വംശവൃക്ഷ എന്ന കന്നഡ ചലച്ചിത്രം , മികച്ച പ്രാദേശിക ചിത്രവും മികച്ച സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിയിരുന്നു . കന്നഡ സൂപ്പർസ്റ്റാർ വിഷ്ണു വർദ്ധൻ ആദ്യമായി അഭിനയിച്ചത് ഈ സിനിമയിലാണ്.

‘വംശവൃക്ഷം’ എന്ന പേരിൽ ഈ കൃതി തെലുങ്കിലേക്ക് വിവർത്തനം ചെയ്യാൻ സനഗരം നാഗഭൂഷണത്തിന് ഗ്രന്ഥകർത്താവ് തുടക്കത്തിൽ വിവർത്തനാവകാശം നൽകി. എന്നാൽ നാഗഭൂഷണത്തിന്റെ നിര്യാണത്തെ തുടർന്ന് മറ്റൊരാൾക്കും പരിഭാഷയ്‌ക്ക് അനുമതി ലഭിച്ചില്ല.

ഇതിനിടെ പ്രസാധക വത്സല ‘വംശവൃക്ഷ’യുടെ അനധികൃത തെലുങ്ക് വിവർത്തനം പ്രസിദ്ധീകരിക്കാൻ തുടങ്ങി. പകർപ്പവകാശ നിയമത്തിന്റെ ഈ ലംഘനം കണ്ടെത്തിയ ഭൈരപ്പ, അനൗദ്യോഗികമായി പ്രസിദ്ധീകരിച്ച നോവലിന്റെ പകർപ്പുകൾ ആവശ്യപ്പെട്ട് 2021-ൽ വത്സലയ്‌ക്ക് നോട്ടീസ് നൽകി. വത്സലയിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ, പകർപ്പവകാശ ലംഘനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭൈരപ്പ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

ഈ കേസിൽ ജഡ്ജി ഹിരേമഠ് അധ്യക്ഷനായ പ്രിൻസിപ്പൽ സെഷൻസ് കോടതി, ഭൈരപ്പയ്‌ക്ക് അനുകൂലമായി വിധിച്ചു, പ്രിയദർശിനി പ്രചുരനാൽ നഷ്ടപരിഹാരമായി 5.05 ലക്ഷം രൂപ നൽകാനും വിവർത്തനം ചെയ്ത കൃതിയുടെ എല്ലാ അച്ചടിച്ച പകർപ്പുകളും രചയിതാവിന് കൈമാറാനും ഉത്തരവിട്ടു. കൂടാതെ, ശരിയായ അനുമതിയില്ലാതെ നോവൽ പുനഃപ്രസിദ്ധീകരിക്കുന്നത് തടഞ്ഞുകൊണ്ട് കോടതി നിരോധനാജ്ഞയും പുറപ്പെടുവിച്ചു.

Tags: copyrightVamsha VrikshaS. L. BhyrappaVamshavriksha
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies