താനെ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരുടെ ഇഷ്ടകേന്ദ്രമായി മഹാരാഷ്‌ട്ര മാറിയെന്നും, അനുകൂലമായ ബിസിനസ് സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നാണ് ഇത് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. പുതുവർഷത്തോട് അനുബന്ധിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി തുടക്കമിട്ട സ്വച്ഛ് ഭാരത് മിഷൻ പദ്ധതി വഴിയുണ്ടായ അനുകൂല സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
പുതുവർഷത്തോട് അനുബന്ധിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി തുടക്കമിട്ട സ്വച്ഛ് ഭാരത് മിഷൻ പദ്ധതി വഴിയുണ്ടായ അനുകൂല സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങളുടെ ഇഷ്ടകേന്ദ്രമായി മഹാരാഷ്‌ട്ര മാറിയിരിക്കുകയാണെന്നും ഷിൻഡെ അഭിപ്രായപ്പെട്ടു.
” തന്റെ സർക്കാർ അധികാരമേറ്റതിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അവശ്യക്കാർക്ക് 165 കോടി രൂപയിലധികം സഹായം നൽകിയിട്ടുണ്ട്. സ്വച്ഛ് ഭാരത് ക്യാമ്പെയ്‌നിന്റെ ഭാഗമായി മുംബൈയിൽ നടത്തിയ ഡീപ് ക്ലീനിംഗ് ഡ്രൈവ് സംസ്ഥാനത്തിന് വലിയ ഗുണം ചെയ്ത ഒന്നാണ്. മുംബൈയിൽ നിന്ന് ഇത് സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിച്ചു. കഴിഞ്ഞ ദിവസം മുംബൈയുടെ 10 പത്ത് വ്യത്യസ്ത ഇടങ്ങളിലായി നടത്തിയ ശുചീകരണ യജ്ഞത്തിൽ ഒരു ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. വൃത്തിയുള്ളതും ആരോഗ്യകരവുമായ മുംബൈ നഗരം സൃഷ്ടിക്കുന്നതിൽ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും” ഷിൻഡെ വ്യക്തമാക്കി.















