ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരെ വിദ്വേഷം പരത്താനുള്ള ശ്രമവുമായി പാക് സൈനിക മേധാവി അസിം മുനീർ . ഇന്ത്യക്കാർ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മു കശ്മീരിലെ ജനങ്ങളെ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് മോചിപ്പിക്കുമെന്നാണ് അസിം മുനീറിന്റെ പ്രസ്താവന . ‘ അവർക്കുവേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. പുതുവർഷത്തിൽ അവരുടെ കഷ്ടപ്പാടുകൾ കുറയ്ക്കുന്നതിൽ വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.‘ എന്നാണ് അസിം മുനീർ രാജ്യത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞത്.
നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നത് തുടരാൻ പാകിസ്താൻ സൈന്യം ശ്രമിച്ചുകൊണ്ടേയിരിക്കും . 2023 ഞങ്ങൾക്ക് വളരെ വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നു, അത് ഇപ്പോൾ അവസാനിച്ചു. പുതുവർഷത്തോടനുബന്ധിച്ച്, വരുന്ന വർഷം പാകിസ്താനിലെ ജനങ്ങൾക്ക് നല്ലതായിരിക്കുമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ദേശീയ സുരക്ഷയ്ക്കും വികസനത്തിനും സംഭാവന നൽകുന്നതിൽ പാകിസ്താൻ സൈന്യം പിന്നോക്കം പോകില്ല . പാകിസ്താനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല.- എന്നും അസിം മുനീർ പറഞ്ഞു.