റോഡുകൾ തകർന്നു; റെയിൽ, വ്യോമ ഗതാഗതം സ്തംഭിച്ചു; പതിനായിരക്കണക്കിന് ആളുകളെ ദുരിതബാധിത മേഖലകളിൽ നിന്ന് ഒഴിപ്പിച്ചതായി ഫ്യൂമിയോ കിഷിദ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റോഡുകൾ തകർന്നു; റെയിൽ, വ്യോമ ഗതാഗതം സ്തംഭിച്ചു; പതിനായിരക്കണക്കിന് ആളുകളെ ദുരിതബാധിത മേഖലകളിൽ നിന്ന് ഒഴിപ്പിച്ചതായി ഫ്യൂമിയോ കിഷിദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 09:08 am IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂചലനത്തിൽ റോഡുകൾ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങൾ തകർന്നു. ജപ്പാന്റെ പടിഞ്ഞാറൻ തീരത്തുണ്ടായ ഭൂചലനത്തിന്റെ വ്യാപ്തി ഇതുവരെയും വിലയിരുത്താൻ സാധിച്ചിട്ടില്ല. പന്ത്രണ്ടോളം ആളുകൾ വിവിധയിടങ്ങളിലായി കൊല്ലപ്പെട്ടു. ജപ്പാന്റെ പ്രധാന മേഖലകളിലെ റോഡുകളും, കെട്ടിടങ്ങളും തകർന്നു. അതിശൈത്യമുള്ള കാലാവസ്ഥ ആയതിനാൽ വൈദ്യുതി മുടങ്ങിയതും ജനങ്ങളെ ദുരിതത്തിലാഴ്‌ത്തിയിട്ടുണ്ട്.

7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ജപ്പാന്റെ പടിഞ്ഞാറൻ കടൽത്തീരത്ത് മൂന്നര അടി ഉയരത്തിൽ വരെ തിരമാലകൾ ആഞ്ഞടിച്ചിരുന്നു. ഇതോടെ തീരപ്രദേശത്തുള്ളവരെ ഉയർന്ന മേഖലകളിലേക്ക് മാറ്റിപാർപ്പിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഭൂകമ്പം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വിതച്ച ഇഷികാവ മേഖലയിലേക്ക് ആയിരത്തോളം സൈനികരേയും പോലീസ് ഉദ്യോഗസ്ഥരേയും അഗ്നിശമന സേനാംഗങ്ങളേയും അയച്ചിട്ടുണ്ട്.

എന്നാൽ റോഡുകൾ തകർന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. റൺവേയിൽ ഉണ്ടായ വിള്ളലുകൾ കാരണം ജപ്പാനിൽ ഒരു വിമാനത്താവളം അടച്ചു. പല സ്ഥലങ്ങളിലും റെയിൽ സർവ്വീസുകളും ഫെറികളും വിമാന സർവ്വീസുകളും പൂർണമായി നിർത്തി വച്ചിരിക്കുകയാണ്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങി കിടക്കുന്നില്ല എന്ന് ഉറപ്പാക്കുകയാണ് ആദ്യ ലക്ഷ്യമെന്നും, സമയത്തിനെതിരായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു.

ഇഷികാവയിലെ നോട്ടോ ദ്വീപിന്റെ ഭാഗത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിക്കാത്ത അവസ്ഥയാണെന്നും, ഹെലികോപ്റ്റർ മാർഗമാണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തുന്നതെന്നും കിഷിദ പറഞ്ഞു. ജപ്പാനിലെ വാജിമയിൽ ഭൂചലനത്തിന് പിന്നാലെ വലിയ തീപിടുത്തവും ഉണ്ടായി. നിരവധി പേരാണ് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്.

ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് 140ലധികം ഭൂചലനങ്ങളാണ് ഉണ്ടായത്. വരും ദിവസങ്ങളിലും സമാനരീതിയിൽ ഭൂചലനങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി മാത്രം ഒരു ലക്ഷത്തിലധികം ആളുകളെ വിവിധ ഇടങ്ങളിൽ നിന്നായി ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം ഭൂചലനത്തിന് പിന്നാലെ പ്രദേശത്ത് സുനാമി മുന്നറിയിപ്പുകൾ നൽകിയെങ്കിലും പിന്നീട് ഇത് പിൻവലിച്ചു.

Tags: japanearth quake
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies